Posted By greeshma venugopal Posted On

പ്രവാസി ലീഗൽ സെൽ; ഇന്ത്യക്കാർക്ക് സൗജന്യ നിയമ സഹായം ലഭിക്കും

പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ കുവൈത്ത് അഭിഭാഷക സ്ഥാപനമായ അൽ ദോസ്തൗർ ലോ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു. ചടങ്ങിൽ ലോ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് പ്രമുഖ കുവൈത്തി അഭിഭാഷകൻ ഡോ തലാൽ താക്കി പ്രവാസി ലീഗൽ സെൽ കുവൈത്ത് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ബിജു സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.

2019 ഡിസംബറിലാണ് പ്രവാസി ലീഗൽ സെൽ കുവൈത്തിൽ പ്രവർത്തനം തുടങ്ങിയത്. പ്രവാസികളായ എല്ലാ ഇന്ത്യക്കാർക്കും പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്ററിലൂടെ ഫീസില്ലാതെ നിയമോപദേശം തേടാവുന്നതാണ്. ധാരണ പത്രം വഴി നിയമമനുസരിച്ച് കൂടുതൽ കുവൈത്തിലെ സ്വദേശി അഭിഭാഷകരുടെ നിയമോപദേശവും മറ്റു സഹായങ്ങളും കൂടുതൽ ഇന്ത്യക്കാർക്ക് വേഗത്തിൽ ലഭ്യമാകും എന്നതാണ് പ്രത്യേകത. സേവനങ്ങൾക്കായി +965 41105354 , +965 97405211 എന്നീ മൊബൈൽ നമ്പറിലോ pravasilegalcellkuwait@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്ന് ലീഗൽ സെൽ ഭാരവാഹികൾ അറിയിച്ചു.

കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്ത് ദുരിതമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന ആവശ്യമുന്നയിച്ചതും ലോക്ക് ഡൗണിനെ തുടർന്ന് റദാക്കിയ എല്ലാ ടിക്കറ്റുകളുടെ മുഴുവൻ തുകയും വിമാന കമ്പനികൾ തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടതും പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി സമാഹരിച്ച ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് ഉപയോഗപ്പെടുത്തി നിർധനരായ ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടതും ഉൾപ്പെടെ കഴിഞ്ഞ അഞ്ച് കാലയളവില്‍ ധാരാളം പ്രവാസികള്‍ക്ക് ലീഗല്‍ സെല്‍ വഴി നിയമപരമായ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രവാസി ലീഗല്‍ സെല്ലിന്റെ കീഴില്‍ ഇന്ത്യയിലും സൗജന്യ നിയമ സഹായം നല്‍കി വരുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *