
earthquake in uae: യുഎഇയിൽ നേരിയ ഭൂചലനം
earthquake in uae:ഫുജൈറയിലെ സഫാദ് പ്രദേശത്ത് ഇന്ന് 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ നാഷണൽ സീസ്മിക് നെറ്റ്വർക്ക് അറിയിച്ചു.
യുഎഇ പ്രാദേശിക സമയം ഇന്ന് വെള്ളിയാഴ്ച (ഓഗസ്റ്റ് 22) ഉച്ചയ്ക്ക് 12.35 നാണ് 2.3 കിലോമീറ്റർ ആഴത്തിൽ ഭൂചലനം അനുഭവപ്പെട്ടത്. യുഎഇയിലെ താമസക്കാർക്ക് ഇത് അനുഭവപ്പെട്ടിട്ടില്ലെന്നും അവിടെ ഒരു ആഘാതവും ഉണ്ടായിട്ടില്ലെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു
Comments (0)