
Weather udate in uae:ഈ ചൂട് നിങ്ങൾക്ക് താങ്ങാൻ കഴിയില്ല!! വരുന്നൂ സുഹൈല്‍ നക്ഷത്രം: കാലാവസ്ഥ മാറ്റങ്ങൾ ഇനി ഇങ്ങനെ; പൊതുജനം ശ്രദ്ധിക്കുക
Weather udate in uae:ദുബൈ: സുഹൈല്‍ നക്ഷത്രം ഉദിക്കുന്നതോടെ രാജ്യത്ത് ചൂട് ഇനിയും വര്‍ധിക്കാന്‍ സാധ്യത. സുഹൈല്‍ നക്ഷത്രം ഉദിച്ചാല്‍ ചൂട് താങ്ങാന്‍ കഴിയില്ലെന്നാണ് ജ്യോതിശാസ്ത്ര പണ്ഡിതര്‍ പറയുന്നത്. കനത്ത ചൂടും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ള കാലാമായാണ് അറബികള്‍ സുഹൈല്‍ നക്ഷത്രം ഉദിക്കുന്ന കാലത്തെ കണക്കാക്കുന്നത്. ഈ സമയങ്ങളില്‍ പൊതുവേ ആരും പുറത്തിറങ്ങാറില്ല.
സുഹൈല്‍ നക്ഷത്രം ഉദിക്കാനായതോടെ രാജ്യത്തെ വേനല്‍ക്കാലം അതിന്റെ അവസാനഘട്ടത്തില്‍ എത്തിയെന്ന ആശ്വാസത്തിലാണ് രാജ്യത്തെ താമസക്കാര്‍. ഈ സമയങ്ങളില്‍ താമസക്കാര്‍ പുറത്തിറങ്ങരുതെന്നും ധാരാളം വെള്ളം കുടിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് നിന്നും ശരത് കാലത്തേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്ന നക്ഷത്രമാണ് സുഹൈല്‍. കരീന നക്ഷത്ര സമൂഹത്തില്‍ സ്ഥിതി ചെയ്യുന്ന സുഹൈല്‍ ഭൂമിയില്‍ നിന്ന് ഏകദേശം 310 പ്രകാശ വര്‍ഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. സിറിയസ് നക്ഷത്രത്തിന് ശേഷം രാത്രിയില്‍ ഏറ്റവും കൂടുതല്‍ തിളക്കമുള്ള നക്ഷത്രം കൂടിയാണ് സുഹൈല്‍. ഇമാറാത്തി കഥകളിലും കവിതകളിലും ആശ്വാസത്തിന്റെ പ്രതീകമായാണ് സുഹൈല്‍ നക്ഷത്രത്തെ അവതരിപ്പിക്കുന്നത്.
‘ഇവിടത്തുകാര്‍ക്ക് സുഹൈല്‍ നക്ഷത്രം മാത്രമല്ല, ബെദയിനുകള്‍ക്കും നാവികര്‍ക്കും അവരുടെ സമയക്രമങ്ങളിലെ ഒരു വഴികാട്ടി കൂടിയാണത്’ ദുബൈ ജ്യോതിശാസ്ത്ര ഗ്രൂപ്പിലെ ഓപ്പറേഷന്‍സ് മാനേജര്‍ ഖദീജ ഹസന്‍ അഹമ്മദ് പറഞ്ഞു.
അറേബ്യന്‍ ഉപദ്വീപിന്റെ തെക്കന്‍ ഭാഗങ്ങളിലും ദക്ഷിണാര്‍ദ്ധഗോളത്തിലെ മറ്റ് പ്രദേശങ്ങളിലും സുഹൈല്‍ നക്ഷത്രത്തെ കാണാന്‍ കഴിയും. എന്നിരുന്നാലും, തെക്കന്‍ ചക്രവാളത്തില്‍ സുഹൈല്‍ വളരെ താഴ്ന്ന നിലയിലാകും കാണപ്പെടുക. സുഹൈലിന്റെ ഉദയത്തിനുശേഷം ഈ നക്ഷത്രത്തെ കാണാനുള്ള ഏറ്റവും നല്ല അവസരം സാധാരണയായി സെപ്റ്റംബര്‍ 8 പുലര്‍ച്ചെ 4:57 ആണെന്ന് ജ്യോതിശാസ്ത്ര പണ്ഡിതര്‍ പറയുന്നു.
ദൂരദര്‍ശിനികളില്ലാതെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നത്ര തിളക്കമുള്ള നക്ഷത്രമാണ് സുഹൈല്‍. ഒരിക്കല്‍ ദൃശ്യമായാല്‍, നക്ഷത്രം ശരത്കാലത്തും ശൈത്യകാലത്തും ആകാശത്ത് തന്നെ തുടരുകയും ചെയ്യും.
Comments (0)