Posted By greeshma venugopal Posted On

ഈ രാജ്യത്ത് നിന്നും കൈവറ്റിലെത്തുന്ന ​ഗാർഹിക തൊഴിലാളികൾക്ക് മികച്ച വേതനവും സംരക്ഷണവും ഉറപ്പ് നൽകി കുവൈറ്റ്

കുവൈത്ത് സിറ്റി: ഫിലിപ്പിനോ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന വേതനവും മികച്ച സംരക്ഷണവും ഉറപ്പുവരുത്തി കുവൈത്ത്. ഫിലിപ്പീൻസിലെ വിദേശ വീട്ടുജോലിക്കാരുടെ അവകാശങ്ങൾ, അന്തസ്സ്, ക്ഷേമം എന്നിവ സംരക്ഷിക്കുന്നതിനായി പ്രസിഡന്‍റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച് കുടിയേറ്റ തൊഴിലാളി വകുപ്പ് ഒരു സർക്കുലർ പുറപ്പെടുവിച്ചു. നിലവിലുള്ളതും പുതിയതുമായ തൊഴിൽ കരാറുകൾക്ക് ബാധകമാകുന്ന തരത്തിൽ വീട്ടുജോലിക്കാരുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ വേതനം 400 ഡോളറിൽ നിന്ന് 500 ഡോളറായി ഉയർത്തുന്നത് ഉൾപ്പെടെ പരി​ഗണനയിൽ ഉണ്ട്.

. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് വാർഷിക മെഡിക്കൽ പരിശോധനകൾ നടത്തണമെന്നത് നിർബന്ധമാക്കുന്നു. ജോലി സംബന്ധമായ പരിക്കുകളോ രോഗങ്ങളോ ഉണ്ടായാൽ ചികിത്സാ ചെലവുകൾ വഹിക്കാൻ റിക്രൂട്ട്മെന്റ് ഏജൻസികളും തൊഴിലുടമകളും ബാധ്യസ്ഥരാണ്. കരാറുകളിൽ ഒപ്പിടുന്നതിന് മുന്‍പ് തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള നിർബന്ധിത വീഡിയോ അഭിമുഖങ്ങൾ നിർബന്ധമാക്കുന്ന “നിങ്ങളുടെ തൊഴിലുടമയെ അറിയുക” (KYE) പ്രോട്ടോക്കോൾ പരിഷ്കാരങ്ങൾ അവതരിപ്പിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *