
Teen pilot set to soar into history books;യുഎഇയില്‍ സ്വന്തം വിമാനം പറത്തി 15കാരന്‍; കുറിച്ചത് പുതിയ റെക്കോഡ്
Teen pilot set to soar into history books:അബൂദബി: 15 വയസ്സുള്ള പൈലറ്റ് യു.എ.ഇയില്‍ സ്വന്തം വിമാനം പറത്തി. ഓസ്‌ട്രേലിയന്‍ പൈലറ്റ് ബൈറണ്‍ വാലര്‍ ആണ് ലോക റെക്കോഡ് നേട്ടം കൈവരിക്കാനുള്ള തന്റെ ലോകം ചുറ്റാനുള്ള ശ്രമത്തിന്റെ ഒരു ഘട്ടം പൂര്‍ത്തിയാക്കിയത്.
അബൂദബിയിലെ അല്‍ ബത്തീന്‍ എക്‌സിക്യൂട്ടിവ് വിമാനത്താവളത്തില്‍ ബൈറണ്‍ ലാന്‍ഡ് ചെയ്യുന്നതിന്റെ എക്‌സ്‌ക്ലൂസിവ് വിഡിയോ ദൃശ്യങ്ങള്‍ പങ്കിട്ടുകൊണ്ട്, ”ടീന്‍ പൈലറ്റ് ഡൗണ്‍ അണ്ടര്‍” എന്നറിയപ്പെടുന്ന ഈ കുട്ടിപ്പൈലറ്റ് ഈജിപ്ത്, യൂറോപ്പ്, ഐസ്‌ലാന്‍ഡ്, കാനഡ, യുണൈറ്ററ്റ്ഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് യു.എ.ഇയില്‍ തന്റെ പ്രധാന നാഴികക്കല്ല് പിന്നിടുകയായിരുന്നു.
ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനില്‍ നിന്ന് ബൈറണ്‍ തന്റെ ലോക പര്യടനം ആരംഭിച്ച് സിംഗപ്പൂര്‍, ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളിലേക്ക് പറന്ന് ഇന്ത്യയിലെ അഹമ്മദാബാദില്‍ നിന്ന് അബൂദബിയില്‍ എത്തുകയായിരുന്നു
ആശുപത്രികളിലും പുറത്തും ചെലവഴിച്ച ഒരു കഴിഞ്ഞകാലമാണ് ബൈറണുള്ളത്. വയറുവേദന, കഠിനമായ വയറിളക്കം, വീക്കം, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്ന വിട്ടുമാറാത്ത ദഹന രോഗമായ ക്രോണ്‍സ് പിടിപെട്ടിരുന്ന ബൈറണ്‍ എന്നാല്‍, അതിലൊന്നും ചടഞ്ഞിരിക്കാതെ വീല്‍ ചെയറില്‍ സ്‌കൂളില്‍ പോയിത്തുടങ്ങി. രോഗം തന്നെ നിര്‍വചിക്കുന്നതിനു പകരം, അദ്ദേഹം അഭിനിവേശവും ലക്ഷ്യവുമായി വ്യോമയാനത്തിലേക്ക് തിരിഞ്ഞു. രോഗികളായ കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്നതിനായി ഇതിഹാസ ലോക പര്യടനത്തില്‍ മുഴുകിയിരിക്കുകയാണീ കൗമാരക്കാരന്‍.
നേരിടുന്ന വെല്ലുവിളികള്‍ എന്തു തന്നെയായാലും, അവയെ മറികടക്കാന്‍ കഴിയുമെന്ന് മറ്റ് സമാനപ്രായക്കാര്‍ക്കു കാണിച്ചു കൊടുക്കുക എന്നതാണ് ലോകമെമ്പാടും പറക്കുന്നതിന്റെ തന്റെ ലക്ഷ്യ”മെന്ന് പ്രമുഖ യു.എ.ഇ ദേശീയ മാധ്യമത്തോട് ഈ പതിനഞ്ചുകാരന്‍ പറഞ്ഞു. വ്യോമയാനം തനിക്ക് പ്രതീക്ഷയും ലക്ഷ്യവും ഭാവിയും നല്‍കിയെന്നും ഈ കൗമാര പ്രതിഭ തുടര്‍ന്നു.
ബൈറണിന്റെ വ്യോമയാനത്തോടുള്ള അഭിനിവേശം തുടങ്ങിയത് ആറാം വയസ്സില്‍ സ്‌കൗട്ട്‌സ് വ്യോമ പ്രവര്‍ത്തന ദിനത്തിലായിരുന്നു.
ലോകത്തെ മറ്റൊരു വീക്ഷണ കോണില്‍ നിന്ന് കാണുന്നത് അത്ഭുതകരമായിരുന്നുവെന്ന് പറഞ്ഞ ബൈറണ്‍, സി17 ഗ്ലോബ്മാസ്റ്ററിലെ സ്‌കൂള്‍ വിമാനങ്ങള്‍ തന്നെ കൂടുതല്‍ പ്രചോദിപ്പിച്ചിരുന്നുവെന്ന കാര്യം ഓര്‍ത്തെടുത്തു.
13 വയസ്സുള്ളപ്പോള്‍ തന്റെ ആദ്യ പറക്കല്‍ പാഠം പഠിച്ചു. അതിപ്പൊഴൊരു ആഗോള ദൗത്യമായി വളര്‍ന്ന സ്വപ്‌നത്തിന് തുടക്കമിടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും ബൈറണ്‍ പ്രതികരിച്ചു.
Comments (0)