Posted By Nazia Staff Editor Posted On

Uae Health Warning ;യുഎഇയിൽ സ്ലീപ് ആപ്നിയയെക്കുറിച്ച് ജാഗ്രത പാലിക്കണം. ഉറക്കത്തിൽ കൂർക്കം വലിയും പകൽ ഉറക്കം തൂങ്ങുന്നതും ലക്ഷണം;മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

Uae Health Warning; യുഎഇ: യുഎഇയിലെ ഡോക്ടർമാർ ആരോഗ്യ കാര്യത്തിൽ മുന്നറിയിപ്പുമായി രംഗത്ത്. ഉറക്കത്തിൽ ശ്വാസം മുട്ടുന്നതിനെക്കുറിച്ചാണ് അവർ മുന്നറിയിപ്പ് നൽകുന്നത്. ഉറങ്ങുമ്പോൾ ശ്വാസം നിലയ്ക്കുന്ന അവസ്ഥയായ സ്ലീപ് ആപ്നിയയെക്കുറിച്ച് ജാഗ്രത പാലിക്കണം. ഉറക്കത്തിൽ കൂർക്കം വലിയും പകൽ ഉറക്കം തൂങ്ങുന്നതും സ്ലീപ് ആപ്നിയയുടെ ലക്ഷണങ്ങളാകാം. ഇത് ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഇതിന്റെ ഭാഗമായി പുതിയ രോഗനിർണയ, ചികിത്സാ രീതികളുമായി യുഎഇയിലെ ക്ലിനിക്കുകൾ മുന്നോട്ട് വരുന്നു.ഉറങ്ങുമ്പോൾ ശ്വാസം മുട്ടുന്നതിനെ നിസ്സാരമായി കാണരുത് എന്നാണ് ഡോക്ടർമാർ പറയുന്നത്. കൂടുതൽ കൂർക്കം വലിയുള്ളവരിൽ 50 ശതമാനം ആളുകൾക്കും സ്ലീപ് ആപ്നിയ ഉണ്ടാകാൻ സാധ്യതയുണ്ട്, ഇത് അവഗണിക്കരുത് എന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
യുഎഇയിലെ ആശുപത്രികൾ സ്ലീപ് ആപ്നിയ കണ്ടെത്താനായി പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു. ഇതിന് വേണ്ടി എഐ അൾട്രാസൗണ്ട് സ്ക്രീനിംഗ് ഉപയോഗിക്കുന്നു.

അമിതവണ്ണമാണ് സ്ലീപ് ആപ്നിയയുടെ പ്രധാന കാരണം. ശരീരഭാരം കുറയ്ക്കുന്നതിലൂടെ ഈ രോഗം മാറ്റിയെടുക്കാൻ സാധിക്കും. “അമിതവണ്ണമുള്ള രോഗികളിൽ 50 ശതമാനം പേർക്കും, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുള്ളവരിൽ 60 ശതമാനം പേർക്കും സ്ലീപ് ആപ്നിയ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് യുഎഇയിലെ പ്രമുഖ ഡോക്ടർ ആയ ഡോ. യൂസഫ് പറയുന്നത്..

കൃത്യമായ ചികിത്സയിലൂടെ ഈ പ്രശ്നം പരിഹാരിക്കാൻ സാധിക്കും. ജീവിതശൈലി മാറ്റങ്ങൾ ആയിരിക്കാം ഇതിന് പ്രധാനകാരണം. കൂർക്കം വലി ഒരു സൂചനയാണ് എന്ന മാത്രമേ പറയാൻ സാധിക്കുകയുള്ളു. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് എളുപ്പത്തിൽ രോഗം കണ്ടെത്താനാകും.

കൂർക്കം വലിക്കുകയോ, ശ്വാസം കിട്ടാതെ ഞെട്ടിയുണരുകയോ, പകൽ അമിതമായി ഉറക്കം തൂങ്ങുകയോ ചെയ്താൽ പരിശോധന നടത്തുന്നത് നല്ലതാണ്. ഇപ്പോൾ വളരെ എളുപ്പത്തിൽ ഇത് കണ്ടുപിടിക്കാൻ സാധിക്കും എന്നാണ് ഡോക്ടർമാർ രാജ്യത്തെ പ്രവാസികൾക്കും ജനങ്ങൾക്കും മുന്നറിയിപ്പ് നൽകുന്നത്. യുഎഇയിലെ പ്രവാസികൾക്ക് അവിടുത്തെ കാലാവസ്ഥ, ജീവിതരീതിയിലെ മാറ്റങ്ങൾ എന്നിവ കാരണം ചെറിയ അസുഖങ്ങൾ വരുന്നത് സാധാരണയാണ്. കേരളത്തിൽ നിന്നും വലിയ വിത്യാസമായത് കൊണ്ട് പലർക്കും തുടക്ക കാലത്ത് വലിയ ബുദ്ധിമുട്ടികൾ ഉണ്ടാകാറുണ്ട്. കേരളത്തിൽ എത്തിയാൽ എല്ലാ പ്രവാസികളും ഒരു ഫുൾ ബോഡി ചെക്കപ്പ് നൽകുന്നത് നല്ലതായിരിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *