Posted By greeshma venugopal Posted On

ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് ; പ്രവാസികൾക്ക് നേട്ടം, നാട്ടിലേക്ക് കൂടുതൽ പണം അയക്കാം

അമേരിക്കയുടെ പുതിയ ഇറക്കുമതി തീരുവയും വിപണിയിലെ ആശങ്കകളും കാരണം ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. ഒരു ഡോളറിന് 88.29 രൂപ എന്ന നിരക്കിലാണ് ഇപ്പോഴത്തെ വിനിമയം. ചൈനീസ് യുവാന് മുന്നിലും രൂപ ദുർബലമായി, ഒരു യുവാന് 12.33 രൂപ എന്ന നിലയിലാണ് വ്യാപാരം.

ഇന്ത്യ-യു.എസ്. വ്യാപാര ബന്ധങ്ങളിൽ ട്രംപ് ഭരണകൂടം കൊണ്ടുവന്ന പുതിയ നയങ്ങളാണ് രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണം. ഇതോടൊപ്പം, എണ്ണക്കമ്പനികളുടെ ഉയർന്ന ഡോളർ ആവശ്യം, വിദേശ നിക്ഷേപകരുടെ പിന്മാറ്റം എന്നിവയും സ്ഥിതി കൂടുതൽ വഷളാക്കി.
രൂപയുടെ മൂല്യമിടിയുമ്പോൾ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില ഉയരും. ക്രൂഡ് ഓയിൽ, സ്വർണം, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, അസംസ്കൃത വസ്തുക്കൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ഇത് രാജ്യത്ത് അവശ്യസാധനങ്ങളുടെ വിലവർധനവിന് കാരണമാകും.

വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്കും യാത്ര ചെയ്യുന്നവർക്കും ഇത് വലിയ തിരിച്ചടിയാണ്. അവർക്ക് കൂടുതൽ പണം ചെലവഴിക്കേണ്ടി വരും.
എന്നാൽ, ഖത്തർ, കുവൈറ്റ് അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് ഇത് നേട്ടമാണ്. അവർക്ക് നാട്ടിലേക്ക് കൂടുതൽ പണം അയയ്ക്കാൻ സാധിക്കും.

ഇന്ത്യയിൽ അവശ്യ വസ്ത്തുക്കൾക്ക് വില കൂടും

ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ. ഡോളറിനെതിരെ രൂപയുടെ മൂല്യം 88.29 ആയി. അമേരിക്ക ഇന്ത്യയ്ക്കുമേൽ ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവയെത്തുടർന്ന് വിപണിയിൽ രൂപപ്പെട്ട ആശങ്കകളാണ് മൂല്യത്തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. എണ്ണ കമ്പനികളിൽ നിന്ന് ഡോളറിന് ഡിമാൻഡ് കൂടിയതും മൂല്യം ഇടിയാൻ കാരണമായി. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും രൂപയുടെ മൂല്യം ഇടിയാൻ കാരണമായി. ട്രംപിന്റെ തീരുവ രാജ്യാന്തര വ്യാപാര രംഗത്ത് ഇന്ത്യയ്ക്ക് കോട്ടംതട്ടുമെന്ന വിലയിരുത്തൽ ശക്തമാണ്. ചൈനീസ് യുവാന് രൂപയ്ക്കുമേൽ കൂടുതൽ കരുത്ത് പ്രാപിച്ചു. യുവാനെതിരെയും രൂപയുടെ മൂല്യം ഇന്ന് 12.33 എന്ന റെക്കോർഡ് താഴ്ചയിലാണുള്ളത്. രൂപയുടെ തകർച്ച മൂലം ക്രൂഡ് ഓയിൽ, സ്വർണം, ഇലക്ട്രോണിക്സ്, അസംസ്കൃതവസ്തുക്കൾ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കെല്ലാം കൂടുതൽ വില നൽകേണ്ടി വരും.

രാജ്യത്തെ അവശ്യ വസ്തുക്കൾക്ക് വില കൂടാനും രൂപയുടെ തകർച്ച കാരണമാകും. വിദേശത്ത് പഠിക്കുന്നവർ, വിദേശയാത്ര ചെയ്യുന്നവർ എന്നിവരും ഇനി യാത്രകൾക്കും ചെലവിനും കൂടുതൽ പണം കണ്ടെത്തേണ്ടി വരും. അതേസമയം പ്രവാസികൾക്ക് രൂപയുടെ തളർച്ച വലിയ നേട്ടമാണ്. നാട്ടിലേക്ക് കൂടുതൽ പണം അയ്ക്കാനാകുമെന്നാണ് പ്രവാസികളുടെ നേട്ടം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *