Posted By Nazia Staff Editor Posted On

Exapt malayali dead: ഷാർജയിലെ പ്രവാസി മലയാളിയുടെ മരണം;കാരണം കണ്ടെത്തി

Exapt malayali dead: ഷാര്‍ജ∙ കഴിഞ്ഞയാഴ്ച ഷാര്‍ജയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഇന്നലെ രാത്രി എയര്‍ അറേബ്യ വിമാനത്തില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് പുലര്‍ച്ചെ 3.35ന് ബന്ധുക്കള്‍ ഏറ്റുവാങ്ങി. മലപ്പുറം തിരൂര്‍ പുതുപ്പള്ളി സ്വദേശി പ്രേമരാജ് (49)നെയാണ് ഷാര്‍ജയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 

മരണകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പ്രേമരാജിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *