
parkin expands parking facilities:പാർക്കിംഗ് ഇനി ഒരു പ്രശ്നമാവില്ല? ദുബൈയിൽ അടുത്തിടെ നിലവിൽ വന്ന അഞ്ച് പുതിയ പെയ്ഡ് പാർക്കിംഗ് സോണുകൾ
parkin expands parking facilities; ദുബൈയിലെ പൊതു പാർക്കിംഗ് ഓപ്പറേറ്ററായ പാർക്കിൻ ഈ വർഷം നിരവധി പ്രദേശങ്ങളിലേക്ക് നിയന്ത്രിത പാർക്കിംഗ് സംവിധാനം വിപുലീകരിച്ചിരുന്നു. പുതിയ സോണുകൾ, പുതുക്കിയ നിരക്കുകൾ, 24 മണിക്കൂർ പാർക്കിംഗ് ഓപ്ഷനുകൾ എന്നിങ്ങനെ താമസക്കാരും സന്ദർശകരും അറിഞ്ഞിരിക്കേണ്ട വിവരങ്ങങ്ങളാണ് ഇവിടെ.
1. അൽ ജദ്ദാഫിൽ പുതിയ പാർക്കിംഗ് സോണുകൾ
പാര്‍ക്കിംഗ് ലഭ്യതയും ഗതാഗത പ്രവാഹവും മെച്ചപ്പെടുത്താനായി ദുബൈയില്‍ പീക്ക്, ഓഫ്പീക്ക് താരിഫ് സംവിധാനത്തിനനുസൃതമായി പൊതു പാര്‍ക്കിംഗ് ഓപറേറ്ററായ പാര്ക്കിന് അല്‍ ജദ്ദാഫില്‍ പുതിയ പെയ്ഡ് പാര്‍ക്കിംഗ് ഏരിയകള്‍ അവതരിപ്പിച്ചു.
സോൺ C പാർക്കിംഗ്
തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ രാത്രി 10 വരെ നിരക്കുകൾ ഈടാക്കും. തിരക്കേറിയതും, തിരക്കില്ലാത്തതുമായ സമയങ്ങളിലെ നിരക്കുകൾ ഇപ്രകാരമാണ്:
തിരക്കില്ലാത്ത സമയം
1 മണിക്കൂർ: Dh2
2 മണിക്കൂർ: Dh5
3 മണിക്കൂർ: Dh8
4 മണിക്കൂർ: Dh11
തിരക്കേറിയ സമയം
1 മണിക്കൂർ: Dh4
2 മണിക്കൂർ: Dh8
3 മണിക്കൂർ: Dh12
4 മണിക്കൂർ: Dh16
സോൺ D പാർക്കിംഗ് – തിരക്കില്ലാത്ത സമയം
1 മണിക്കൂർ: Dh2
2 മണിക്കൂർ: Dh4
3 മണിക്കൂർ: Dh5
4 മണിക്കൂർ: Dh7
14 മണിക്കൂർ: Dh20
തിരക്കേറിയ സമയം
1 മണിക്കൂർ: Dh4
2 മണിക്കൂർ: Dh8
3 മണിക്കൂർ: Dh12
4 മണിക്കൂർ: Dh16
14 മണിക്കൂർ: Dh20
2. അൽ ഖൈൽ ഗേറ്റിൽ 24/7 പാർക്കിംഗ് സോൺ
അൽ ഖൈൽ ഗേറ്റിൽ 7 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന പുതിയ പാർക്കിംഗ് സോൺ ആരംഭിച്ചു.
സോൺ: 365N
നിരക്കുകൾ:
ദൈനംദിന നിരക്ക്: Dh30
മണിക്കൂർ നിരക്കുകൾ: 1 മണിക്കൂറിന് Dh4, 2 മണിക്കൂറിന് Dh8
3. അൽ കരാമ, അൽ ഖുസൈസ്, അൽ കിഫാഫ് എന്നിവിടങ്ങളിൽ പുതുക്കിയ നിരക്കുകൾ
അൽ കരാമ (318W), അൽ ഖുസൈസ് ഫസ്റ്റ് (32W), മദിനത്ത് ദുബൈ, അൽ മെലാഹിയ (321W), അൽ കിഫാഫ് (324WP) എന്നിങ്ങനെ W, WP സോണുകളിലെ പാർക്കിംഗ് നിരക്കുകൾ പുതുക്കിയിട്ടുണ്ട്.
അൽ കിഫാഫ് (WP സോൺ) നിരക്കുകൾ:
തിരക്കേറിയ സമയം (രാവിലെ 8–10, വൈകുന്നേരം 4–8): മണിക്കൂറിന് Dh6
തിരക്കില്ലാത്ത സമയം: മണിക്കൂറിന് Dh4
പൊതു ഗതാഗത സ്റ്റേഷനുകൾക്ക് സമീപമുള്ള ജനനിബിഡമായ പ്രദേശങ്ങളിലെ പ്രീമിയം പാർക്കിംഗ് സോണുകളെയാണ് WP കോഡ് സൂചിപ്പിക്കുന്നത്.
4. പള്ളികളിൽ 24 മണിക്കൂർ പാർക്കിംഗ്
ദുബൈയിലെ 59 പള്ളികളിലായി ഏകദേശം 2,100 പാർക്കിംഗ് സ്ഥലങ്ങൾ ഉടൻ പാർക്കിന് കീഴിൽ പ്രവർത്തനമാരംഭിക്കും.
സൗജന്യ പാർക്കിംഗ്: നമസ്കാര സമയങ്ങളിൽ ഒരു മണിക്കൂർ
പണമടച്ചുള്ള പാർക്കിംഗ്: നമസ്കാര സമയങ്ങൾക്ക് പുറത്ത് 24/7
സോൺ വിഭാഗങ്ങൾ:
സോൺ M (സ്റ്റാൻഡേർഡ്) – 41 സ്ഥലങ്ങൾ
സോൺ MP (പ്രീമിയം) – 18 സ്ഥലങ്ങൾ
5. മിർദിഫിൽ പുതിയ പാർക്കിംഗ് സോണുകൾ
ദുബൈയുടെ വേരിയബിൾ ടാരിഫ് സംവിധാനത്തിന് കീഴിൽ മിർദിഫിൽ പുതിയ നിയന്ത്രിത പാർക്കിംഗ് ഏരിയകൾ ആരംഭിച്ചു.
സോണുകൾ: 251C (ഓൺ-സ്ട്രീറ്റ്), 251D (ഓഫ്-സ്ട്രീറ്റ്)
251C നിരക്കുകൾ:
തിരക്കില്ലാത്ത സമയം: മണിക്കൂറിന് Dh2
തിരക്കേറിയ സമയം: മണിക്കൂറിന് Dh4
തിരക്കേറിയ സമയം 4 മണിക്കൂറിന്: Dh16
തിരക്കില്ലാത്ത സമയം 4 മണിക്കൂറിന്: Dh11
251D നിരക്കുകൾ:
തിരക്കില്ലാത്ത സമയം : മണിക്കൂറിന് Dh2
തിരക്കേറിയ സമയം : മണിക്കൂറിന് Dh4
24 മണിക്കൂറിന്: Dh20
Comments (0)