കുവൈറ്റിൽ വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കും ഇനി പുതിയ നമ്പർ പ്ലേറ്റുകൾ ; ഔദ്യോഗിക തീരുമാനം പുറത്തിറങ്ങി

കുവൈറ്റിൽ വാഹനങ്ങൾക്കും മോട്ടോർ സൈക്കിളുകൾക്കും ഇനി പുതിയ നമ്പർ പ്ലേറ്റുകൾ. ഇതിനായി അംഗീകാരം നൽകിക്കൊണ്ടുള്ള ഔദ്യോഗിക തീരുമാനം പുറത്തിറങ്ങി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പുറത്തിറക്കിയ 1496/2025 നമ്പർ ഉത്തരവ്, ഔദ്യോഗിക ഗസറ്റായ കുവൈത്ത് ടുഡേ പ്രസിദ്ധീകരിച്ചു.

പുതിയ ഉത്തരവിലെ ഒന്നാം വകുപ്പ് അനുസരിച്ച്, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് തയ്യാറാക്കിയ വാഹനങ്ങളുടെയും മോട്ടോർ സൈക്കിളുകളുടെയും മെറ്റൽ, സ്റ്റിക്കർ നമ്പർ പ്ലേറ്റുകളുടെ പുതിയ രൂപകൽപ്പനയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ട്. രണ്ടാം വകുപ്പിൽ, 105/2007 നമ്പർ മന്ത്രിതല ഉത്തരവ് റദ്ദാക്കിയതായി പറയുന്നു. ഈ പുതിയ ഉത്തരവിന് വിരുദ്ധമായുള്ള എല്ലാ വ്യവസ്ഥകളും ഇതോടെ അസാധുവാകും. ഉത്തരവിലെ മൂന്നാം വകുപ്പ് പ്രകാരം, ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറിയാണ് പുതിയ തീരുമാനം നടപ്പാക്കേണ്ടത്. ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ഒരു മാസത്തിന് ശേഷം പ്രാബല്യത്തിൽ വരും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *