
പുതിയ അധ്യായ വർഷം അടുത്തെത്തി ; കുവൈറ്റ് വിമാനത്താവളത്തിലും തിക്കും തിരക്കും , ഗതാഗത കുരുക്ക്
കുവൈറ്റിൽ പുതിയ അധ്യയന വർഷത്തിന്റെ ആരംഭിക്കാനിരിക്കെ വിമാനത്താവളം തിരക്കിലേക്ക്. വിമാനത്താവളത്തിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. വേനൽക്കാല അവധിക്കാലം വിദേശത്ത് ചെലവഴിച്ച ആയിരക്കണക്കിന് യാത്രക്കാർ, പ്രത്യേകിച്ച് അറബ്, വിദേശ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തി. തിങ്കളാഴ്ച, നിരവധി അറബ്, വിദേശ തലസ്ഥാനങ്ങളിൽ നിന്ന് ഏകദേശം 170 വിമാനങ്ങൾ എത്തി. 23 വിമാനങ്ങളെത്തിയത് ഈജിപ്തിൽ നിന്നാണ് ഒന്നാം സ്ഥാനം ഈജിപ്ത്തിനാണ്. തുടർന്ന് ഇന്ത്യ 21 വിമാനങ്ങളുമായി രണ്ടാമത് ദുബായ് 14 വിമാനങ്ങളുമായി മൂന്നാമത് ജിദ്ദയിൽ നിന്ന് 13 വിമാനങ്ങളാണ് ഇന്നലെ സ്ഥലത്തെത്തിയത്.
പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറുകളിലോ ട്രാൻസിറ്റ്, കസ്റ്റംസ് ഹാളുകളിലോ യാത്രക്കാരുടെ ഗതാഗതം സുഗമമാക്കുന്നതിനും പ്രവേശന, പുറപ്പെടൽ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും എല്ലാ ഓപ്പറേഷൻ ടീമുകളും ബന്ധപ്പെട്ട ഏജൻസികളും തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് വിമാനത്താവളത്തിൽ നിന്നുള്ള ഒരു ഔദ്യോഗിക വൃത്തം സ്ഥിരീകരിച്ചു. വേനൽക്കാലം ഒക്ടോബർ അവസാനം വരെ നീണ്ടുനിൽക്കുന്നുണ്ടെങ്കിലും, സ്കൂൾ വർഷാരംഭത്തിനുള്ള തയ്യാറെടുപ്പിനായി കുടുംബങ്ങളുടെയും വിദ്യാർഥികളുടെയും തിരിച്ചുവരവിന്റെ ഏറ്റവും ഉയർന്ന സമയമാണ് നിലവിലെ കാലയളവിൽ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)