
September weather in Qatar-സെപ്റ്റംബർ കാലാവസ്ഥാ പ്രവചനം: വേനൽച്ചൂടിന് ശമനം, മഴയ്‌ക്ക് സാധ്യത
September weather in Qatar-വേനൽക്കാലത്തിന് വിട ചൊല്ലി രാജ്യത്തിൻ്റെ കാലാവസ്ഥയിൽ സെപ്റ്റംബർ മാസത്തിൽ ക്രമേണ മാറ്റങ്ങൾ വരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഉയർന്ന ഈർപ്പനിലയും കാർമേഘങ്ങളും തുടരുമെങ്കിലും, ഉച്ചകഴിഞ്ഞുള്ള സമയങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ മാസത്തിൽ കിഴക്ക് ദിശയിൽ നിന്ന് നേരിയതോ മിതമായതോ ആയ വേഗതയിലുള്ള കാറ്റായിരിക്കും പ്രധാനമായും വീശുക.
വേനൽക്കാലത്തിനും ശൈത്യകാലത്തിനും ഇടയിലുള്ള മാറ്റത്തിൻ്റെ മാസമാണ് സെപ്റ്റംബറെന്ന് കാലാവസ്ഥവകുപ്പ് തങ്ങളുടെ ഔദ്യോഗിക ‘X’ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. സെപ്റ്റംബറിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 2001-ൽ 46.2 ഡിഗ്രി സെൽഷ്യസും, ഏറ്റവും കുറഞ്ഞ താപനില 1964-ൽ 20.3 ഡിഗ്രി സെൽഷ്യസുമായിരുന്നു. ഈ മാസത്തിലെ ശരാശരി പ്രതിദിന താപനില ഏകദേശം 33.1 ഡിഗ്രി സെൽഷ്യസാണ്.
Comments (0)