
Dubai Rta:മെട്രോ സമയം ദീർഘിപ്പിച്ചു; നബിദിനത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ആർടിഎ
Dubai Rta: ദുബൈ: നബിദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ചയിലെ (2025 സെപ്റ്റംബർ 5) പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തിയതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു.
കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, പണമടച്ചുള്ള പാർക്കിങ് സോണുകൾ, പൊതു ബസുകൾ, ദുബൈ മെട്രോ, ട്രാം, മറൈൻ ട്രാൻസ്പോർട്ട്, വാഹന പരിശോധന കേന്ദ്രങ്ങൾ തുടങ്ങി വിവിധ സേവനങ്ങളെ ഈ ക്രമീകരിച്ച ഷെഡ്യൂൾ ബാധിക്കും.
സെപ്റ്റംബർ 5-ന് എല്ലാ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും അവധിയായിരിക്കും. അതേസയം, ഉം റമൂൽ, ദേര, അൽ ബർഷ, അൽ ത്വാർ എന്നിവിടങ്ങളിലെ സ്മാർട്ട് സെന്ററുകളും RTA-യെ ആസ്ഥാനവും 24 മണിക്കൂറും പ്രവർത്തിക്കുന്നതായിരിക്കും.
അതേസമയം, ദുബൈ മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളുടെ പ്രവർത്തനസമയം വിപുലീകരിച്ചിട്ടുണ്ട്. ഇവ വെള്ളിയാഴ്ച രാവിലെ 5 മണി മുതൽ അടുത്ത ദിവസം പുലർച്ചെ 1 മണി വരെ പ്രവർത്തിക്കും.
Comments (0)