
Cyber fraud alert: യുഎഇ നിവാസിയായ നിങ്ങൾ സോഷ്യൽ മീഡിയ സജീവമായി ഉപയോഗിക്കുന്ന ഒരാളാണോ? പണം ആവശ്യപ്പെട്ട് ഫേസ്ബുക്കിലെ സുഹൃത്ത് എത്തിയാൽ കൊടുക്കാൻ വരട്ടെ, പിന്നിൽ തട്ടിപ്പ് സംഘം
Cyber fraud alert; യുഎഇ: യുഎഇ നിവാസിയായ നിങ്ങൾ സോഷ്യൽ മീഡിയ സജീവമായി ഉപയോഗിക്കുന്ന ഒരാളാണോ? എങ്കിൽ സൂക്ഷിക്കണം, അല്ലെങ്കിൽ പണി കിട്ടും. സമീപകാലത്ത് യുഎഇയിൽ നിരവധി തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിങ്ങളുടെ ഒരു സുഹൃത്തിന്റെ പ്രൊഫൈലിൽ നിന്ന് പണം ആവശ്യപ്പെട്ടുകൊണ്ട് ഒരു മെസ്സേജ് വന്നാൽ അത് യഥാർത്ഥത്തിൽ നിങ്ങളുടെ സുഹൃത്ത് ആയിരിക്കില്ല.അതിന് പിന്നിൽ വൻ തട്ടിപ്പ് സംഘമായിരിക്കും. അവരുടെ ലക്ഷ്യം പണം തട്ടിയെടുക്കുക എന്നത് മാത്രമാണ്. യുഎഇയിൽ ഇത്തരം തട്ടിപ്പുകൾ വ്യാപകമാകുന്ന ഈ സാഹചര്യത്തിൽ അധികൃതർ കർശനമായ മുന്നറിയിപ്പാണ് നൽകുന്നത്. ഈ തട്ടിപ്പുകളുടെ രീതി എന്നത് വളരെ സിംപിളാണ് എന്നാൽ അപകടകരവും.
തട്ടിപ്പുകാർ നിങ്ങളുടെ സോഷ്യൽ മീഡിയയിൽ കയറി നിരീക്ഷിക്കുകയും ശേഷം ഒന്നോ അതിൽ കൂടുതൽ സുഹൃത്തുക്കളെ നോക്കി വെക്കുന്നു. ശേഷം അവരുടെ പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിക്കുകയും അതിലൂടെ സുഹൃത്തുക്കൾക്ക് പണം ആവശ്യപ്പെട്ടുകൊണ്ട് സന്ദേശങ്ങൾ അയക്കുകയും ചെയ്യുന്നു ഇതാണ് രീതി.
യുഎഇയിലുള്ള പാകിസ്ഥാൻ പൗരനാണ് ആദ്യം തനിക്ക് ഉണ്ടായ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇതോടെ നിരവധി ആളുകളാണ് സമാനമായ അനുഭവങ്ങൾ പങ്കുവച്ച് കൊണ്ട് രംഗത്ത് വന്നത്. ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിന് പുറമെ വ്യാജമായി ഒരു അക്കൗണ്ട് ഉണ്ടാക്കുകയും ശേഷം ആളുകൾക്ക് പണം ആവശ്യപ്പെട്ട് മെസേജുകൾ അയക്കും.
സുഹൃത്തിന്റെ പേരിലുള്ള അക്കൗണ്ടിൽ നിന്നുള്ളതായി കണ്ടാൽ ആദ്യം സംശയം ഒന്നും തോന്നില്ല എന്നാൽ പിന്നീടാണ് മിക്ക ആളുകൾക്കും ഇതിന് പിന്നിൽ തട്ടിപ്പ് സംഘമാണ് എന്ന് അറിയാൻ സാധിച്ചത്. ഈ രീതിയിൽ തട്ടിപ്പുകൾ വ്യാപകമാകുന്നതിനാൽ ഇത്തരം മെസേജുകൾ കണ്ടാൽ അത് വ്യാജമാണോ എന്ന് ഉറപ്പു വരുത്തണമെന്നും, തട്ടിപ്പ് സംഘം ആണെങ്കിൽ ഉടൻ തന്നെ പോലീസിൽ പരാതിപ്പെടണമെന്നും അറിയിച്ചു.
താൻ ഒരു ഇമിഗ്രേഷൻ ചെക്ക്പോയിന്റിൽ കുടുങ്ങിക്കിടക്കുകയാണെന്നും പെട്ടന്ന് തന്നെ കുറച്ച് പണം ആവശ്യമുണ്ടെന്നും അറിയിച്ച് കൊണ്ടാണ് മിക്ക ആളുകൾക്കും മെസേജുകൾ വന്നിട്ടുള്ളത്. കൂടാതെ ഉറപ്പ് വരുത്താനായി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതിന്റെ ക്ലിയർ അല്ലാത്ത ഒരു ഫോട്ടോ കൂടെ അയക്കും.
തുടർന്ന് പണം തട്ടുകയും വീണ്ടും ഇതുപോലെ എന്തെങ്കിലും ആവശ്യം പറഞ്ഞ് പണം വാങ്ങിക്കുകയും ശേഷം കടന്നു കളയുകയുമാണ് തട്ടിപ്പുകാർ അതിനാൽ ഇത്തരം കെണികളിൽ വീഴാതെ എല്ലാവരും സൂക്ഷിക്കണമെന്നും സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അറിയിച്ചു.
കൂടാതെ തട്ടിപ്പുകാർ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചേക്കാം അതിനാൽ അത് തട്ടിപ്പ് സംഘമാണെന്ന് ആദ്യം തന്നെ തിരിച്ചറിയുകയും ഉടൻ തന്നെ പരാതി നൽകുകയും വേണം. അതേസമയം ഒരു കാരണവശാലും നിങ്ങളുടെ പാസ്വേഡുകൾ, ബാങ്കിംഗ് വിവരങ്ങൾ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വ്യക്തിപരമായ വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്യരുത്.
Comments (0)