Uae traffic law; പ്രവാസികളെ ഇത് ശ്രദ്ധിക്കാതെ പോകരുത്!! ചെക്ക് ചെയ്യാതെ’ റോഡുകളില്‍ പ്രവേശിച്ചാല്‍ ഇനി പിഴയും ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി പൊലിസ്

Uae traffic law;അബൂദബി: റോഡിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വാഹനങ്ങള്‍ ഉറപ്പാക്കണമെന്ന് അബൂദബി പൊലിസ്. ഇത്തരത്തില്‍ യാതൊരു തരത്തിലുള്ള പരിശോധനയും കൂടാതെ റോഡിലേക്ക് പ്രവേശിച്ചാല്‍ ഇനിമുതല്‍ 400 ദിര്‍ഹവും 4 ബ്ലാക്ക് പോയിന്റും ചുമത്തുമെന്ന് അബൂദബി പൊലിസ് അറിയിച്ചു.   

വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പാക്കാതെ ഒരു യാത്രക്കാരന്‍ റോഡില്‍ പ്രവേശിച്ചതുമൂലമുണ്ടായ വാഹനാപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു അബൂദബി പൊലിസിന്റെ മുന്നറിയിപ്പ്. മോണിറ്ററിംഗ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുമായി സഹകരിച്ചാണ് അബൂദബി പൊലിസ് അപകടത്തിന്റെ വീഡിയോ പുറത്തുവിട്ടത്. ‘നിങ്ങളുടെ അഭിപ്രായം’ എന്ന സംരംഭത്തിന് കീഴിലാണ് ബോധവല്‍ക്കരണ വീഡിയോ പങ്കിട്ടത്.

ഏതെങ്കിലും റോഡില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഡ്രൈവര്‍മാര്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കണമെന്ന് ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ സുരക്ഷയെ ബാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 
 

#فيديو | بثت #شرطة_أبوظبي بالتعاون مع مركز المتابعة والتحكم وضمن مبادرة ” #لكم_التعليق ” فيديو لحادث بسبب دخول الطريق دون التأكد من خلوه من المركبات . وأكدت أن مخالفة دخول الطريق دون التأكد من خلوه هي 400 د.إ، و4 نقاط مرورية..

التفاصيل :https://t.co/zSVNgD3SZJ pic.twitter.com/nyphIZwHhM— شرطة أبوظبي (@ADPoliceHQ) September 5, 2025


സമാനമായ അപകടങ്ങള്‍ തടയുന്നതിനുള്ള അഞ്ച് പ്രധാന നിയമങ്ങളും പൊലിസ് വിശദീകരിച്ചു:

  • റോഡിന്റെ പ്രവേശന കവാടത്തിലേക്ക് അടുക്കുമ്പോള്‍ വേഗത കുറയ്ക്കുക.
  • സൈഡ് ഇന്‍ഡിക്കേറ്റര്‍ സിഗ്‌നല്‍ ഉപയോഗിക്കുക.
  • മുന്നില്‍ വാഹനം നിര്‍ത്തിയിട്ടിട്ടുണ്ടെങ്കില്‍ വേഗത കുറയ്ക്കുക.
  • പ്രധാന റോഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.

ഈ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 400 ദിര്‍ഹം പിഴ ചുമത്തുമെന്നും ഡ്രൈവിംഗ് ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *