
Uae job vacancy: യുഎഇയിൽ തൊഴിലവസരങ്ങൾ; 7,500 പുതിയ ഒഴിവുകൾ; അപേക്ഷിക്കാവുന്ന ഇവർക്ക്
Uae job vacancy:ദുബൈ: ഈ വർഷം രണ്ടാം പകുതിയിൽ ദുബൈയിൽ 19 ഹോട്ടലുകൾ കൂടി തുറക്കുമെന്നും വിനോദസഞ്ചാരികളുടെ ശക്തമായ ഒഴുക്കും രാജ്യത്തെ താമസ സൗകര്യങ്ങൾ വളരുന്നതും കാരണം ഹോസ്പിറ്റാലിറ്റി മേഖല വളർന്നുകൊണ്ടിരിക്കുകയാണെന്നും മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്രോപ്പർട്ടി കൺസൾട്ടൻസിയായ കാവൻഡിഷ് മാക്സ്വെൽ.
പുതിയ ഇൻവെന്ററികളിൽ ഭൂരിഭാഗവും പ്രധാനമായും അപ്സ്കെയിൽ, അപ്പർ അപ്സ്കെയിൽ, ആഡംബര വിഭാഗങ്ങളിലാണ്. എന്നിരുന്നാലും, 2025-ൽ ശേഷിക്കുന്ന കാലയളവിൽ ഉണ്ടാകാനിടയുള്ള ശക്തമായ ഡിമാൻഡ് വിപണിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് കൺസൾട്ടൻസി പറഞ്ഞു. 2024 ആയപ്പോഴേക്കും ഹോട്ടലുകളുടെ എണ്ണം 724-ആയി വർധിച്ചിരുന്നു. 2024-ൽ ദുബൈയിൽ 705 ഹോട്ടലുകളിലായി 151,245 മുറികളാണ് ഉണ്ടായിരുന്നത്.
2025 ന്റെ ആദ്യ പകുതിയോടെ, ദുബൈയിലെ ഹോട്ടലുകളുടെ എണ്ണം ഏകദേശം 730 ഹോട്ടലുകളായി ഉയർന്നിരുന്നു. മൊത്തം മുറികളുടെ എണ്ണം ഏകദേശം 152,000 ആയി. ദുബൈയിലെ മുതിർന്ന വ്യവസായ എക്സിക്യൂട്ടീവുകളുടെ അഭിപ്രായത്തിൽ, ദുബൈയിലെ ഹോട്ടലുകൾ ഓരോ മുറിയുടെ ആനുപാതത്തിലും ഏകദേശം 1.5 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അതിനാൽ, രണ്ടാം പകുതിയിൽ പുതിയ 5,000 മുറികൾ നഗരത്തിൽ ഏകദേശം 7,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2025 ജനുവരി മുതൽ ജൂൺ വരെ 9.9 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകരാണ് ദുബൈയിൽ എത്തിയത്. 2024-ലെ ഇക്കാലയളവിനെ അപേക്ഷിച്ച് 6.1 ശതമാനം വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. സന്ദർശകരുടെ എണ്ണം വർധിച്ചതിനൊപ്പം ശക്തമായ പ്രകടനം കാഴ്ച വയ്ക്കാൻ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കഴിഞ്ഞു. 2025 ന്റെ ആദ്യ പകുതിയിൽ ഹോട്ടൽ താമസ നിരക്ക് 81.4 ശതമാനത്തിലെത്തി.
“സുരക്ഷ, കണക്റ്റിവിറ്റി എന്നിവയിൽ ദുബൈ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നത് തുടരുന്നത് കാരണം ഹോസ്പിറ്റാലിറ്റി മേഖല ശക്തമായി മുന്നോട്ട് പോകുകയാണ്. അതിഥികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം വിവിധ മേഖലകളിലെ സന്ദർശകകരെ ആകർഷിക്കാനുള്ള നഗരത്തിന്റെ കഴിവ് അതിന്റെ പ്രതിരോധശേഷിയും വളർച്ചയും ശക്തിപ്പെടുത്തുന്നു,” കാവൻഡിഷ് മാക്സ് വെല്ലിലെ ഡയറക്ടറും വാണിജ്യ മൂല്യനിർണ്ണയ മേധാവിയുമായ വിധി ഷാ പറഞ്ഞു.
“ഭാവിയിൽ, പ്രീമിയം ഓഫറുകളിലും നവീകരണത്തിലും ദുബൈ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിനോദ, ബിസിനസ് യാത്രക്കാർക്ക് ഒരുപോലെ തിരഞ്ഞെടുക്കാവുന്ന ഒരു ആഗോള ലക്ഷ്യസ്ഥാനമായി ദുബൈ തുടരുമെന്ന് ഉറപ്പാക്കും,” ഷാ പറഞ്ഞു.
2025 ന്റെ ആദ്യ പകുതിയിലെ കണക്കനുസരിച്ച്, ദുബൈയിലെ നിലവിലുള്ള റൂമുകളുടെ ഭൂരിഭാഗവും അപ്സ്കെയിൽ വിഭാഗത്തിലായിരുന്നു. ഇത് മൊത്തം മുറികളുടെ 24.4 ശതമാനമാണ്. ആഡംബര, അപ്പർ അപ്സ്കെയിൽ, അപ്സ്കെയിൽ വിഭാഗങ്ങൾ നിലവിലെ ഇൻവെന്ററിയുടെ 67.4 ശതമാനവും ഉൾക്കൊള്ളുന്നു. ബാക്കിയുള്ള 32.6 ശതമാനം മിഡ്സ്കെയിൽ (14 ശതമാനം), അപ്പർ മിഡ്സ്കെയിൽ (12.9 ശതമാനം), ഇക്കണോമി (5.5 ശതമാനം) എന്നീ വിഭാഗങ്ങളിലാണ്.

A biggest offer in iphone 16;ആവേശം…ആവേശം!!!ഐഫോണ്‍ 17 വരുന്നതിന്റെ ഓളം ;ഐഫോണ്‍ 16 സ്റ്റാന്‍ഡേര്‍ഡ് സ്മാര്‍ട്ട്ഫോണ്‍ മോഡലിന്റെ വില കുറഞ്ഞു. കിടിലൻ ഓഫര്‍ എങ്ങനെ നേടാം? അറിയാം..
A biggest offer in iphone 16;ഐഫോണ്‍ 17 സീരീസ് സ്മാര്‍ട്ട്ഫോണുകളുടെ ലോഞ്ചിന് മുന്നോടിയായി കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 16 ശ്രേണിക്ക് വില
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണില്‍ വിലക്കുറവില്‍ ഐഫോണ്‍ 16 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ഇപ്പോള്‍ ലഭ്യമാണ്
79,999 രൂപ അടിസ്ഥാന വിലയില്‍ (128 ജിബി) ലോഞ്ച് ചെയ്ത ഐഫോണ്‍ 16 ഇപ്പോള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് 69,999 രൂപയ്ക്കാണ്. അതായത് ആമസോണ്‍ 10,000 രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ട് നല്കുന്നു.
ഇതിന് പുറമെ ബാങ്ക് കാര്‍ഡുകളും ഇഎംഐ ട്രാന്‍സാക്ഷനുകളും എക്സ്ചേഞ്ച് സൗകര്യവും വഴി ഇതിലും വിലക്കുറവില്‍ ഐഫോണ്‍ 16 വാങ്ങുകയുമാകാം.
6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലെ, എ18 ബയോനിക് ചിപ്സെറ്റ്, ആപ്പിള്‍ ഇന്റലിജന്‍സ്, ഐപി68 സര്‍ട്ടിഫിക്കറ്റ്, 22 മണിക്കൂര്‍ വരെ പ്ലേബാക്ക്, വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം തുടങ്ങി അനേകം ഫീച്ചറുകള്‍ ഐഫോണ്‍ 16നുണ്ട്.
2x ഒപ്റ്റിക്കല്‍ സൂം സഹിതം 48 എംപി സെന്‍സര്‍, 12 എംപി മാക്രോ ലെന്‍സ്, 12 എംപി സെല്‍ഫി ക്യാമറ എന്നിവയാണ് ഐഫോണ്‍ 16 സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ ക്യാമറ വിഭാഗത്തിലുള്ളത്.
Comments (0)