
ഓണം അടിച്ച് പൊളിക്കാൻ നാട്ടിലെത്തിയവർ പെട്ടു ; തിരികെ പോകാൻ ടിക്കറ്റുകൾക്ക് തീ വില, പോക്കറ്റ് കാലിയാവും
അബുദാബി/ദുബായ്: ഓണം ആഘോഷിക്കാൻ നാട്ടിൽ പോയ മലയാളികളെ കുത്തിപ്പിഴിഞ്ഞ് വിമാനക്കമ്പനികൾ. യുഎഇയിൽനിന്ന് കേരളത്തിലേക്ക് ശരാശരി വിമാന ടിക്കറ്റ് നിരക്ക് 5,500 രൂപയാണെങ്കില്, കേരളത്തിൽനിന്ന് യുഎഇയിലേക്കു വരാൻ ഈ നിരക്കിന്റെ പത്തിരട്ടി തുക നൽകണം. സീസണിന്റെ പേരിലാണ് ഒരേ യാത്രാ ദൂരമുള്ള രണ്ടു സെക്ടറുകളിലേക്ക് വിമാന ടിക്കറ്റ് നിരക്കിൽ ഇത്രയും അന്തരം. മധ്യവേനൽ അവധി കഴിഞ്ഞ് ഗൾഫിലെ സ്കൂളുകൾ തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടിട്ടും കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ കാര്യമായ കുറവില്ല. പല വിമാനങ്ങളിലും സീറ്റില്ല. ഉള്ളവയ്ക്കാകട്ടെ പൊള്ളുന്ന നിരക്കും. നാലംഗ കുടുംബത്തിന് തിരിച്ചുവരാൻ രണ്ടു ലക്ഷത്തോളം രൂപ ചെലവാക്കേണ്ടി വരും. ഓണം ആഘോഷിക്കാൻ നാട്ടിൽ പോയവരെ കൂടി പിഴിയാനാണ് വിമാനക്കമ്പനികൾ നിരക്ക് കൂട്ടിയത്.
ഈ മാസം മൂന്നാം വാരത്തിലെ നിരക്ക് അൽപമെങ്കിലും കുറയൂ എന്നാണ് ട്രാവൽ ഏജൻസി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതുമൂലം നിരക്ക് കുറയുന്നതും കാത്തിരുന്ന പ്രവാസി കുടുംബങ്ങളും വെട്ടിലായി. സ്കൂളിൾ പഠിക്കുന്ന മക്കളുടെ വിലപ്പെട്ട ക്ലാസുകളാണ് നഷ്ടപ്പെടുന്നത്. ഇതുമൂലം വൻ തുക നൽകി പലരും കണക്ഷൻ വിമാനത്തിലും പ്രത്യേക വിമാനത്തിലും യാത്ര ചെയ്യാൻ നിർബന്ധിതരാകുന്നു. യാത്ര ചെലവ് കൂടിയതിനാല്, യാത്ര വൈകിപ്പിക്കുന്ന കുടുംബങ്ങളും ഒട്ടേറെയുണ്ട്. കുറഞ്ഞ അവധിക്കു നാട്ടിലേക്കു പോകുന്നതിനാൽ ഭർത്താവ് നേരത്തെ തിരിച്ചെത്തി ജോലിയിൽ പ്രവേശിക്കുകയും ഭാര്യയെയും മക്കളെയും ടിക്കറ്റ് നിരക്ക് കുറയുന്നതിന് അനുസരിച്ച് പിന്നീട് കൊണ്ടുവരികയുമാണ് ചെയ്തുവരുന്നത്.
ഇന്നത്തെ നിരക്ക് ദുബായിൽനിന്ന് കൊച്ചിയിലേക്ക്
എയർ ഇന്ത്യ എക്സ്പ്രസ് 5300 രൂപ
ഇൻഡിഗൊ 5600
സ്പൈസ് ജെറ്റ് 5750
എയർ ഇന്ത്യാ 6300
ഇത്തിഹാദ് 6000
എയർ അറേബ്യ 7800
കൊച്ചിയിൽനിന്ന് ദുബായിലേക്ക്
എയർ ഇന്ത്യ എക്സ്പ്രസ് 53700 രൂപ
ഇൻഡിഗൊ 45,500
സ്പൈസ് ജെറ്റ് 46600
എയർ ഇന്ത്യ 45800
എമിറേറ്റ്സ് 56800
എയർ അറേബ്യ 63000
പ്രധാന അറിയിപ്പ്!!! യുഎഇയിൽ 6 ആഴ്ച ഇന്റർനെറ്റ് തടസ്സപ്പെടും;കാരണം ഇതാണ്
UAE internet disruption;;ദുബായ് ∙ ചെങ്കടലിൽ മുറിഞ്ഞ കേബിൾ അറ്റകുറ്റപ്പണി കാരണം 6 ആഴ്ചത്തേക്ക് യുഎഇയിൽ ഇന്റർനെറ്റ് സേവനത്തിനു തടസ്സം നേരിട്ടേക്കും. ആഗോള തലത്തിലെ ഡേറ്റാ കൈമാറ്റത്തിന്റെ 95 ശതമാനത്തിലേറെയും സമുദ്രത്തിന് അടിയിലൂടെയുള്ള സബ്സീ കേബിളുകളിലൂടെയാണ് എന്നതിനാൽ ഇവയെ ആശ്രയിക്കുന്ന രാജ്യങ്ങളിലെല്ലാം ഇന്റർനെറ്റിന്റെ വേഗം കുറയും.
സൗദി അറേബ്യയിലെ ജിദ്ദക്ക് സമീപമുള്ള സീ-മി, വി-4, ഐഎംഇഡബ്യുഇ കേബിളുകളുമായും കുവൈത്തിലൂടെ കടന്നുപോകുന്ന ഫാൽക്കൺ ജിസിഎക്സ് കേബിളുമായും ബന്ധപ്പെട്ടതാണ് തകരാറുകൾ. ഇവ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന നിർണായക ഇടനാഴി കൂടിയാണ്. ഒരേ ഇടനാഴിയിലുള്ള വ്യത്യസ്ത തകരാറുകൾ പ്രശ്നപരിഹാരം കൂടുതൽ സങ്കീർണമാക്കുന്നു. കേടുപാടുകൾ കൃത്യമായി കണ്ടെത്തി പരിഹരിക്കുന്നതിന് ആഴ്ചകൾ എടുക്കും.
ബദൽ സംവിധാനവുമായി ഈ കേബിളുകൾ ബന്ധപ്പെടുത്തുന്നതുവരെ ഇന്റർനെറ്റിന്റെ സ്പീഡ് കുറയുമെന്നാണ് റിപ്പോർട്ട്. യുഎഇയിൽ ഏതാനും ദിവസമായി ഇന്റർനെറ്റ് സ്പീഡ് കുറവാണ്. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള കണക്ഷനുകളിൽ 30% വരെ കാലതാമസം ഉണ്ടായേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
ഇന്റർനെറ്റ് മന്ദഗതിയിലാകുന്നതോടെ വിവിധ കമ്പനികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചേക്കും. ബിസിനസിനു പുറമെ വ്യക്തിപരമായ വിഡിയോ കോളുകളെയും ഇതു തടസ്സപ്പെടുത്തും. സാധാരണ സേവനം പുനരാരംഭിക്കുന്നതുവരെ ഉപഗ്രഹ സംവിധാനം ഉൾപ്പെടെ മറ്റു ബദൽ സംവിധാനം ആശ്രയിക്കാനാണ് വിദഗ്ധരുടെ നിർദേശം.
Emirates id in uae: ഇനി മുതൽ ഒറ്റ സ്റ്റെപ്പിൽ തന്നെ എമിറേറ്റ്സ് ഐഡി പുതുക്കാം; എങ്ങനെയെന്നല്ലേ ;അറിയാം…

Emirates id in uae: അബൂദബി: യുഎഇ പൗരന്മാർക്ക് എമിറേറ്റ്സ് ഐഡി കാർഡ് പുതുക്കാൻ ഒറ്റ സ്റ്റെപ്പിൽ സാധിക്കുന്ന ലളിതമായ സംവിധാനം അവതരിപ്പിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP).
പുതിയ സംവിധാന പ്രകാരം, പാസ്പോർട്ട് സേവനങ്ങളിൽ ഉപയോഗിക്കുന്ന രീതിക്ക് സമാനമായി പുതുക്കുന്ന ഐഡി കാർഡിന്റെ സാധുതാ കാലാവധി അപേക്ഷകന്റെ പ്രായത്തിനനുസരിച്ച് സ്വയമേവ നിർണയിക്കപ്പെടും. 21 വയസിന് മുകളിലുള്ള പൗരന്മാർക്ക് 10 വർഷം സാധുതയുള്ള ഐഡി കാർഡ് ലഭിക്കും, അതേസമയം 21 വയസിന് താഴെയുള്ളവർക്ക് അഞ്ച് വർഷത്തെ സാധുതയുള്ള ഐഡി ലഭിക്കും.
ഈ പുതിയ പ്രക്രിയ ഭരണപരമായ നടപടികൾ ലളിതമാക്കാനും, കാത്തിരിപ്പ് സമയം കുറയ്ക്കാനും, പൗരന്മാർക്ക് മെച്ചപ്പെട്ട സേവനം നൽകാനും ലക്ഷ്യമിടുന്നുവെന്ന് അധികൃതർ അറിയിച്ചു. ഒറ്റ ഘട്ടത്തിലുള്ള പുതുക്കൽ സേവനം ഇപ്പോൾ എല്ലാ ICP സേവന ചാനലുകളിലും ലഭ്യമാണ്. ഇത് രാജ്യവ്യാപകമായി എമിറാത്തികൾക്ക് വേഗമേറിയതും കാര്യക്ഷമവുമായ ഐഡി മാനേജ്മെന്റ് സാധ്യമാക്കുന്നു
Comments (0)