Posted By Nazia Staff Editor Posted On

Malayali passenger’s shoe at Coimbatore airport;ദുബായിലേക്ക് വരാനായി കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയ മലയാളി യാത്രക്കാരൻ്റെ ഷൂവിന്റെ അടിയിൽ വെടിയുണ്ട കണ്ടെത്തി;ഒടുവിൽ…

Malayali passenger’s shoe at Coimbatore airport;ദുബായിലേക്ക് വരാനായി കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയ മലയാളി യാത്രക്കാരൻ്റെ ഷൂവിന്റെ അടിയിൽ വെടിയുണ്ട കണ്ടെത്തി. കൊച്ചി നെടുമ്പാശ്ശേരി പാറക്കടവ് സ്വദേശി ഷിബു മാത്യുവിൻ്റെ (48) ഷൂവിൻ്റെ അടിയിൽ നിന്നാണ് ബുള്ളറ്റ് കണ്ടെത്തിയത്. 0.22 എംഎം ലൈവ് ബുള്ളറ്റാണ് കുടുങ്ങിയ നിലയിൽ കണ്ടത്.

പതിവു പരിശോധനയ്ക്കായി സിഐഎസ്എഫ് നടത്തിയ സ്കാനിങ്ങിലാണു ബുള്ളറ്റ് കണ്ടത്. 10 വർഷത്തോളമായി അബുദാബിയിലെ ഇൻഷുറൻസ് കമ്പനിയിൽ ജീവനക്കാരനാണ്. എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്‌ഥർ ഇയാളെ പീളമേട് പൊലീസിനു കൈമാറി. ബുള്ളറ്റ് ഷൂവിനടിയിൽ എങ്ങനെയാണു കുടുങ്ങിയതെന്ന് അറിയില്ലെന്ന് യാത്രക്കാരൻ വിശദീകരിച്ചെങ്കിലും യാത്ര മുടങ്ങി. പൊലീസ് കേസെടുത്തു. അന്വേഷണം തുടരുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *