യുഎഇയിൽ കപ്പലിന് തീപിടിച്ചു

യുഎഇയിൽ കപ്പലിന് തീപിടിച്ചു. സംഭവ സ്ഥലത്ത് നിന്ന് 10 നാവികരെ ഉടൻ തന്നെ യുഎഇ നാഷണൽ ഗാർഡ് എത്തി രക്ഷപ്പെടുത്തി. ആർക്കും പരിക്കുകളില്ല. എല്ലാ ജീവനക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.വിവരം ലഭിച്ചയുടൻ അധികൃതർ പ്രതികരിക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി നടപടിയെടുക്കുകയും ചെയ്തു.

നാഷണൽ ഗാർഡിന്റെ കോസ്റ്റ് ഗാർഡ് ഗ്രൂപ്പുമായി ഏകോപിപ്പിച്ച് നാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്ററാണ് ഈ പ്രവർത്തനം നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *