
Bank Loans Repayment UAE;ഒറ്റ ഫോൺ കോളിൽ യുഎഇയിലെ പ്രവാസികളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നു
Bank Loans Repayment UAE ദുബായ്: നിരവധി പ്രവാസികളാണ് ഗള്‍ഫ് നാടുകളില്‍ ആത്മഹത്യയിലേക്ക് നീങ്ങുന്നത്. ഭൂരിഭാഗം പേരും സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞാണ് അത്തരത്തിലൊരു അവസാനത്തിലേക്ക് എത്തിപ്പെടുന്നത്,. യുഎഇയിൽ ബാങ്ക് വായ്പകളുടെയും ക്രെഡിറ്റ് കാർഡുകളുടെയും തിരിച്ചടവ് മുടങ്ങുമ്പോൾ ബാങ്ക് ഏർപ്പെടുത്തുന്ന റിക്കവറി ഏജൻസികൾ നടത്തുന്ന ഭീഷണികളും മാനസിക പീഡനങ്ങളും ഒട്ടേറെ പ്രവാസി കുടുംബങ്ങളെ ആത്മഹത്യയിലേക്ക് പോലും തള്ളിവിടുന്നതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിയമത്തെക്കുറിച്ചുള്ള അജ്ഞതയും സ്വന്തം അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയുമാണ് ഇത്തരം ദുരന്തങ്ങൾ കൂടാൻ കാരണമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യുഎഇയിൽ നിന്നും അതുപോലെ ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും ബാങ്കുവായ്പകളെടുത്ത് വിവിധ കാരണങ്ങളാൽ തിരിച്ചടക്കാനാകാതെ പ്രതിസന്ധിയിലാകുന്നവർ ഏറെയാണ്. ഇവരിൽ നിന്ന് പണം തിരിച്ച് വാങ്ങാൻ നിയമപരമായ വഴികളുമുണ്ട്.

ബാങ്കു വായ്പകൾ അതെത്ര ചെറുതാണെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ അത് തിരിച്ചടക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്. വായ്പ തിരിച്ചടവ് മുടങ്ങുമ്പോൾ റിക്കവറി ടീമിന് നിങ്ങളുമായി ബന്ധപ്പെടാൻ നിയമപരമായി അനുവാദമുണ്ടെങ്കിലും അത് മാന്യമായ ഭാഷയിലും ഒറ്റത്തവണ തീർപ്പാക്കൽ, തവണകളായി അടയ്ക്കൽ, അല്ലെങ്കിൽ തിരിച്ചടവ് പുനഃക്രമീകരിക്കൽ (reschedule) തുടങ്ങിയ കാര്യങ്ങൾ സംസാരിക്കുന്നതിന് മാത്രമായിരിക്കണം.
Comments (0)