
Abu dhabi big ticket;കാത്തിരുന്നത് 20 വർഷം ; ഒടുവിൽ ആ ഭാഗ്യം തേടിയെത്തി; സത്യം പറഞ്ഞപ്പോൾ വിശ്വസിക്കാനാവുന്നില്ല; ബിഗ് ടിക്കറ്റിൽ മലയാളിക്ക് കോളടിച്ചു
Abu Dhabi Big Ticket അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര ഇ-നറുക്കെടുപ്പിൽ ഭാഗ്യസമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി. നീണ്ട 20 വർഷമായി ബിഗ് ടിക്കറ്റ് എടുക്കാറുള്ള എബിസണ്‍ ജേക്കബിനെ തേടിയാണ് ഭാഗ്യമെത്തിയത്. 150,000 (35,01,465 ഇന്ത്യന്‍ രൂപ) ദിർഹമാണ് ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. അൽ ഐനിലുള്ള കൺസ്ട്രക്ഷൻ കമ്പനിയിൽ സർവേയറായാണ് 46കാരനായ എബിസൺ ജോലി ചെയ്തുവരുന്നത്. 2004 മുതൽ യുഎഇയിൽ പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ 20 വർഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. 204700 എന്ന നമ്പർ ടിക്കറ്റാണ് സമ്മാനത്തിനർഹമായത്. തന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ 11 പേരോടൊപ്പമാണ് എബിസൺ ടിക്കറ്റെടുത്തത്. സമ്മാനത്തിന് അർഹനായ വിവരം പരിപാടി അവതാരകനായ റിച്ചാർഡ് ആണ് പ്രഖ്യാപിച്ചപ്പോള്‍ ബിഗ് ടിക്കറ്റിൽ വിജയിയായെന്ന് അറിയിച്ചുകൊണ്ട് കോൾ വന്നിരുന്നു
Comments (0)