
Abudhabi court:വാടകയ്ക്കെടുത്ത കാറില്‍ അനുവദനീയമായ ദൂരത്തിന്റെ ഇരട്ടി സഞ്ചരിച്ചു; ഒടുവിൽ കോടതി കൊടുത്തു എട്ടിന്റെ പണി
Abudhabi court;അബൂദബി: വാടകയ്ക്കെടുത്ത കാറിൽ അനുവദനീയ ദൂരപരിധി കവിഞ്ഞതിന് ഉപഭോക്താവിന് 2,391 ദിർഹം പിഴ ചുമത്തി അബൂദബി വാണിജ്യ കോടതി. 24 മണിക്കൂർ നേരത്തേക്ക് 1,600 ദിർഹം നിരക്കിൽ വാഹനം വാടകയ്ക്കെടുത്ത വ്യക്തി, കരാറിൽ നിശ്ചയിച്ച 300 കിലോമീറ്റർ പ്രതിദിന പരിധിയുടെ ഇരട്ടിയിലധികം, 623 കിലോമീറ്റർ ഓടിച്ചതാണ് തർക്കത്തിന് കാരണമായത്.

കോടതി രേഖകൾ പ്രകാരം, വാടക കരാറിൽ അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും 10 ദിർഹവും 5% വാറ്റും ചുമത്തുമെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. 323 കിലോമീറ്റർ അധികം ഓടിയതിന്റെ അടിസ്ഥാനത്തിൽ, വാടക കമ്പനി 2,391 ദിർഹം കൂടി ആവശ്യപ്പെട്ടു. ഉപഭോക്താവ് 1,000 ദിർഹം അടച്ചെങ്കിലും ബാക്കി തുക നൽകാത്തതിനെ തുടർന്ന് കമ്പനി ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
കരാർ വ്യവസ്ഥകൾ സാധുതയുള്ളതാണെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. ദൂര പരിധിയും അധിക ഉപയോഗത്തിനുള്ള നിരക്കും ഉപഭോക്താവ് രേഖാമൂലം സമ്മതിച്ചിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങളെക്കുറിച്ച് അറിയിച്ചിട്ടും, ഉപഭോക്താവ് കോടതിയിൽ ഹാജരായിരുന്നില്ല. കൂടാതെ കമ്പനിയുടെ അവകാശവാദങ്ങൾ ചോദ്യം ചെയ്യുകയോ ചെയ്തിരുന്നില്ല
Comments (0)