Posted By greeshma venugopal Posted On

വി​ട്ടു​മാ​റാ​ത്ത രോ​ഗ​മു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ;​ പ​ദ്ധ​തിക്ക് തുടക്കം കുറിച്ച് അബുദാബി

അ​ബൂ​ദ​ബി: വി​ട്ടു​മാ​റാ​ത്ത രോ​ഗ​മു​ള്ള​വ​ര്‍ക്ക് സൗ​ജ​ന്യ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി 100 കോ​ടി ദി​ര്‍ഹ​മി​ന്റെ ഹെ​ൽ​ത്ത് കെ​യ​ര്‍ എ​ന്‍ഡോ​വ്മെ​ന്റ് പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ച്ച് അ​ബൂ​ദ​ബി. എ​ന്‍ഡോ​വ്‌​മെ​ന്റ്‌​സ് ആ​ന്‍ഡ് മൈ​നേ​ഴ്‌​സ് ഫ​ണ്ട്‌​സ് അ​തോ​റി​റ്റി (ഔ​ഖാ​ഫ് അ​ബൂ​ദ​ബി), അ​ബൂ​ദ​ബി ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളു​ള്ള​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി പ​ദ്ധ​തി രൂ​പ​വ​ത്ക​രി​ച്ച​ത്.

ജീ​വി​ത​ത്തി​നു​വേ​ണ്ടി നി​ങ്ങ​ളോ​ടൊ​പ്പം’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ല്‍ പ​ദ്ധ​തി​യി​ലേ​ക്ക് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​തി​ന് ലൈ​ഫ് എ​ന്‍ഡോ​വ്‌​മെ​ന്റ് കാ​മ്പ​യി​നും തു​ട​ക്കം​കു​റി​ച്ചു. ആ​രോ​ഗ്യ​പ​രി​ച​ര​ണ സേ​വ​ന​ങ്ങ​ളു​ടെ സ്ഥി​ര​ത വ​ര്‍ധി​പ്പി​ക്കു​ക​യും സ​മൂ​ഹ​ത്തി​ലെ ദു​ര്‍ബ​ല​രാ​യ വി​ഭാ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​ച്ചെ​ല​വ് വ​ഹി​ക്കു​ക​യു​മാ​ണ് സം​രം​ഭ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

എ​ന്‍ഡോ​വ്‌​മെ​ന്റ്‌​സ് ആ​ന്‍ഡ് മൈ​നേ​ഴ്‌​സ് ഫ​ണ്ട്‌​സ് അ​തോ​റി​റ്റി (ഔ​ഖാ​ഫ് അ​ബൂ​ദ​ബി)​യും അ​ബൂ​ദ​ബി ആ​രോ​ഗ്യ​വ​കു​പ്പും എ​മി​റേ​റ്റ്‌​സ് റെ​ഡ് ക്ര​സ​ന്‍ഡും അ​തോ​റി​റ്റി ഓ​ഫ് സോ​ഷ്യ​ല്‍ കോ​ണ്‍ട്രി​ബ്യൂ​ഷ​ന്‍ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് 2024ല്‍ ​പ്ര​ഖ്യാ​പി​ച്ച സം​യു​ക്ത സം​രം​ഭ​മാ​യ ഹെ​ൽ​ത്ത് കെ​യ​ര്‍ എ​ന്‍ഡോ​വ് മെ​ന്റ് സം​രം​ഭ​ത്തി​ന്റെ ഭാ​ഗ​മാ​ണ് ഈ ​കാ​മ്പ​യി​ന്‍. ആ​രോ​ഗ്യ​പ​രി​ച​ര​ണ സേ​വ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ലും രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്കും മാ​ന​സി​ക പി​ന്തു​ണ ന​ല്‍കു​ന്ന​തി​നു​മാ​യാ​ണ് ഈ ​പ​ണം വി​നി​യോ​ഗി​ക്കു​ക. എ​മി​റേ​റ്റ്‌​സ് റെ​ഡ് ക്ര​സ​ന്റ്, അ​തോ​റി​റ്റി ഓ​ഫ് സോ​ഷ്യ​ല്‍ കോ​ണ്‍ട്രി​ബ്യൂ​ഷ​ന്‍ എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് പ​ദ്ധ​തി​യി​ലേ​ക്ക് സം​ഭാ​വ​ന​ക​ള്‍ ന​ല്‍കേ​ണ്ട​ത്. . https://www.nerviotech.com

Comments (0)

Leave a Reply

Your email address will not be published. Required fields are marked *