Posted By greeshma venugopal Posted On

അബൂദാബിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു ; മുന്നറിയിപ്പുമായി പോലീസ്

അബൂദാബിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്ന വ്യാജേന ഓൺലൈൻ തട്ടിപ്പ് വർദ്ധിക്കുന്നു. ജാഗ്രത മുന്നറിയിപ്പുമായി അബുദാബി പോലീസ്. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും സ്ഥിരീകരിക്കാത്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും അവധിക്കാല ആഘോഷങ്ങളുടെ ആവേശം ചൂഷണം ചെയ്യുന്ന തട്ടിപ്പുകൾ നടക്കുന്നുണ്ട്. വ്യാജ വെബ്‌സൈറ്റുകൾ, വ്യാജ ഫോൺ നമ്പറുകൾ, വ്യാജ ബിസിനസ്സ് ലൈസൻസുകൾ എന്നിവ ഉപയോഗിച്ച് കുറ്റവാളികൾ ട്രെൻഡിംഗ് നടത്തുന്നുണ്ട്.

ഏറ്റവും പ്രചാരത്തിലുള്ള തട്ടിപ്പുകളിൽ ഒന്നാണ് കന്നുകാലി വിൽപ്പനയുമായി ബന്ധപ്പെട്ടത്. തട്ടിപ്പുകാർ ആടുകളുടെയും മറ്റ് ബലിമൃഗങ്ങളുടെയും പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നു. പലപ്പോഴും പ്രൊഫഷണൽ നിലവാരമുള്ള ഫോട്ടോകളും ഭാഷയും നൽകും. വിദേശത്ത് സംഘർഷ മേഖലകളിലെ ദരിദ്രർക്ക് ബലിയർപ്പണ വിഹിതം അയയ്ക്കുമെന്ന് അവകാശപ്പെടുന്ന വ്യാജ സംഭാവന പ്രചാരണവും ഇതിൽ ഉണ്ടെന്ന് അബുദാബി പോലീസ് പറയുന്നു. ബലിമൃഗങ്ങളെ വാങ്ങുന്നതിനും സംഭാവനകൾ നൽകുന്നതിനും ഔദ്യോഗിക സ്മാർട്ട് ആപ്പുകളും അധികാരിക പ്ലാറ്റ്‌ഫോമുകളും മാത്രം ഉപയോഗിക്കുക.

സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അബുദാബി പോലീസിന്റെ സ്മാർട്ട് ആപ്പ് വഴിയോ, 24/7 “അമാൻ” സേവനത്തിൽ വിളിക്കാം. അല്ലങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷൻ സന്ദർശിച്ച് ഉടൻ റിപ്പോർട്ട് ചെയ്യുക.

വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

Comments (0)

Leave a Reply

Your email address will not be published. Required fields are marked *