Posted By Nazia Staff Editor Posted On

Abudhabi big ticket:ഇന്ത്യൻ പ്രവാസിയുടെ ഒന്നര വർഷത്തെ ഭാഗ്യപരീക്ഷണത്തിൽ ഇതാദ്യമായി സമ്മാനം; ഭാര്യയുടെ പേരിലെടുത്ത ടിക്കറ്റ് ഭാഗ്യം കണ്ടു

abudhabi big ticket:ദുബായിൽ ‌പ്രവാസിയായ തമിഴ്​നാട് സ്വദേശിനിക്ക് അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ സീരീസ് 276 പ്രതിവാര ഇ-ഡ്രോയിൽ 1,50,000 ദിർഹം (ഏകദേശം 34 ലക്ഷം ഇന്ത്യൻ രൂപ) സമ്മാനമായി ലഭിച്ചു.

അബുദാബി ∙ ദുബായിൽ ‌പ്രവാസിയായ തമിഴ്​നാട് സ്വദേശിനിക്ക് അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ സീരീസ് 276 പ്രതിവാര ഇ-ഡ്രോയിൽ 1,50,000 ദിർഹം (ഏകദേശം 34 ലക്ഷം ഇന്ത്യൻ രൂപ) സമ്മാനമായി ലഭിച്ചു. കഴിഞ്ഞ 9 വർഷമായി ദുബായിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന സുബ്രഹ്മണ്യന്റെ ഭാര്യ ഐശ്വര്യക്കാണ് സമ്മാനം ലഭിച്ചത്. ഇവരുടെ പേരിൽ  സുബ്രഹ്മണ്യനാ(39)ണ് 020172  നമ്പർ ടിക്കറ്റ് വാങ്ങിയത്.

കഴിഞ്ഞ ഒന്നര വർഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്നു. സമ്മാനം ലഭിച്ചുവെന്ന് ഷോയുടെ അവതാരകനായ റിച്ചഡ് വിളിച്ച് പറഞ്ഞപ്പോൾ സുബ്രഹ്മണ്യന് ആദ്യം വിശ്വസിക്കാനായില്ല. പറ്റിക്കാൻ വേണ്ടി ആരോ വിളിക്കുകയാണെന്നായിരുന്നു കരുതിയത്. പിന്നീട് സമ്മാനം ഉറപ്പാക്കിയത്.

ഒറ്റയ്ക്ക് നേടിയ വിജയം സൗജന്യ എൻട്രിയിലൂടെ
ഒരു വർഷത്തിലേറെയായി ബിഗ് ടിക്കറ്റ് വാങ്ങാറുണ്ടെന്നും ചിലപ്പോൾ സുഹൃത്തുക്കളോടൊപ്പം ചേന്നും ചിലപ്പോൾ ഒറ്റയ്ക്കും ടിക്കറ്റുകൾ എടുക്കാറുണ്ടെന്നും സുബ്രഹ്മണ്യൻ പറഞ്ഞു. എന്നാൽ ഈ സമ്മാനം നേടിയ ടിക്കറ്റ് ഒറ്റയ്ക്ക് വാങ്ങിയതായിരുന്നു. അദ്ദേഹം രണ്ട് ടിക്കറ്റുകൾ വാങ്ങുകയും ബണ്ടിൽ ഓഫറിലൂടെ നാല് അധിക എൻട്രികൾ ലഭിക്കുകയും ചെയ്തിരുന്നു. ഈ സൗജന്യ ടിക്കറ്റുകളിലൊന്നാണ് സമ്മാനത്തിന് അർഹമായത്.

അപ്രതീക്ഷിതമായി ലഭിച്ച  സമ്മാനത്തിന്റെ ഞെട്ടലിൽ നിന്ന് സുബ്രഹ്മണ്യൻ ഇതുവരെ മോചിതനായിട്ടില്ല. പെട്ടെന്ന് സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കാത്തതുകൊണ്ട് സമ്മാനത്തുകകൊണ്ട് എന്ത് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിൽ മലയാളി അബിസൺ ജേക്കബ് 34 ലക്ഷം രൂപ നേടിയിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *