Posted By Nazia Staff Editor Posted On

abudhabi big ticket;‘കടാക്ഷിച്ചത് യുഎഇയിലെ ഭാഗ്യം’;കേരളത്തിൽ നിന്ന് ടിക്കറ്റെടുത്തു, മലയാളി വിജയത്തിളക്കവുമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്

Abudhabi big ticket; അബുദാബി ∙  ഈ ആഴ്ചത്തെ ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ 50,000 ദിർഹം (11 ലക്ഷത്തിലേറെ രൂപ) വീതം സമ്മാനം നേടി അഞ്ച് ഭാഗ്യശാലികൾ. വിജയികളിൽ രണ്ട് പേർ മലയാളികളാണ്. ഇന്ത്യ, പാക്കിസ്ഥാൻ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളാണ് ഇത്തവണത്തെ ഭാഗ്യശാലികൾ. ഖത്തറിൽ നഴ്‌സായി ജോലി ചെയ്യുന്ന അരുൺ (36), ഗംഗാധരൻ എന്നിവരാണ് മലയാളികളായ വിജയികൾ. കൂടാതെ ചെന്നൈ സ്വദേശിയായ സാരംഗരാജും (48) സമ്മാനം നേടിയിട്ടുണ്ട്. മറ്റ് രണ്ട് വിജയികൾ പാക്കിസ്ഥാനിൽ നിന്നും ബ്രിട്ടനിൽ നിന്നുമാണ്

തുടർച്ചയായ രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അരുണിനെ ഭാഗ്യം കടാക്ഷിച്ചത്. 2019ൽ യുഎഇയിൽ നിന്ന് ഖത്തറിലേക്ക് ജോലിക്ക് പോയ അരുൺ പത്ത് സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനം ലഭിച്ച വിവരം അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ വന്നപ്പോൾ എല്ലാവരും സന്തോഷിച്ചെന്നും, സമ്മാനത്തുക തുല്യമായി പങ്കുവെക്കുമെന്നും അരുൺ പറഞ്ഞു.

കേരളത്തിൽ നിന്ന് ഓൺലൈനായി ടിക്കറ്റ് എടുത്ത ഗംഗാധരന് വിജയം വിശ്വസിക്കാനായില്ല. ചെന്നൈ സ്വദേശിയായ സാരംഗരാജ് ആറ് വർഷത്തെ ശ്രമത്തിനൊടുവിലാണ് വിജയിച്ചത്. അബുദാബിയിൽ ക്രെയിൻ ഓപ്പറേറ്ററായ ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും നാട്ടിലാണ്. ലഭിക്കുന്ന സമ്മാനത്തുക കടങ്ങൾ തീർക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉപയോഗിക്കാനാണ് സാരംഗരാജിന്റെ തീരുമാനം.

38 വർഷമായി യുഎഇയിൽ താമസിക്കുന്ന ബ്രിട്ടിഷ് പൗരനായ വാറൻ (60) യുകെയിൽ നിന്ന് 22-ാം വയസ്സിലാണ് യുഎഇയിൽ എത്തിയത്. സ്വന്തമായി ടിക്കറ്റ് വാങ്ങാൻ തുടങ്ങിയതിന് ശേഷമുള്ള ആദ്യത്തെ വിജയമാണിത്. പാക്കിസ്ഥാൻ സ്വദേശിയായ മുഹമ്മദ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. ആദ്യമായി വാങ്ങിയ ടിക്കറ്റ് തന്നെ സമ്മാനം നേടിയതിൽ അദ്ദേഹം ഏറെ സന്തോഷം പ്രകടിപ്പിച്ചു. 2010 മുതൽ അജ്മാനിൽ ജോലി ചെയ്യുന്ന മുഹമ്മദിന്റെ കുടുംബം പാക്കിസ്ഥാനിലാണ് താമസിക്കുന്നത്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *