
abudhabi big ticket:വർഷങ്ങളുടെ കാത്തിരിപ്പ് സഫലം!!’ഭാഗ്യത്തിന്റെ സ്ക്രീൻഷോട്ട് ‘ ജീവിതം മാറ്റി മറിച്ചു;ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ രണ്ട് മലയാളികൾക്ക് ലക്ഷങ്ങൾ സമ്മാനം
abudhabi big ticket:അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത് 2 മലയാളിയടക്കം ആറ് പേരെ. ഓരോരുത്തർക്കും 11.88 ലക്ഷം ഇന്ത്യൻ രൂപ ( 50,000 ദിർഹം) വീതമാണ് ലഭിച്ചത്. യുഎഇയിലും കുവൈത്തിലുമുള്ളവർക്ക് പുറമെ ഇന്ത്യക്കാരാണ് വിജയികളിൽ ഭൂരിഭാഗവും. സക്കീർ ഹുസൈൻ, കബീർ കാഴിങ്കിൽ എന്നിവരാണ് സമ്മാനം നേടിയ മലയാളികൾ.
10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സഫലമായി സക്കീർ ഹുസൈന്റെ സ്വപ്നം
ഷാർജയിൽ ചീഫ് അക്കൗണ്ട്‌സ് മാനേജരായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി സക്കീർ ഹുസൈൻ (53) യുഎഇയിലെത്തിയ കാലം മുതൽ ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നു. 2016 മുതൽ സുഹൃത്തുക്കളിൽ നിന്നാണ് ഇദ്ദേഹം ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. ഒറ്റയ്ക്കും സുഹൃത്തുക്കൾക്കൊപ്പവും ഇദ്ദേഹം ടിക്കറ്റുകൾ എടുക്കാറുണ്ട്. ജൂലൈ 25നാണ് ഭാഗ്യം കൊണ്ടുവന്ന ടിക്കറ്റ് സക്കീറിന്റെ പേരിൽ എടുത്തത്. വിജയം അറിഞ്ഞപ്പോൾ അദ്ഭുതമാണ് തോന്നിയതെന്നും താൻ നാട്ടിലായിരുന്നതിനാൽ സുഹൃത്തുക്കൾ സ്ക്രീൻഷോട്ട് അയച്ചുതന്നാണ് ഈ വിവരം അറിയിച്ചതെന്നും സക്കീർ പറഞ്ഞു. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിടാനാണ് തീരുമാനം.
ഏഴുവർഷം കാത്തിരുന്നു, വിജയം അവിശ്വസനീയം
കഴിഞ്ഞ എട്ട് വർഷത്തോളമായി മുടങ്ങാതെ ടിക്കറ്റെടുത്ത യുഎഇയിലെ ഇന്ത്യൻ പ്രവാസിയായ ബിക്രമ സാഹുവി (48)നും ഈ ഭാഗ്യനറുക്കെടുപ്പിൽ 50,000 ദിർഹം ലഭിച്ചു. 2011 മുതൽ യുഎഇയിലുള്ള അദ്ദേഹത്തിന്റെ കുടുംബം ഇവിടെത്തന്നെയാണ് താമസം. എന്നാൽ മകൾ ഉപരിപഠനത്തിനായി അടുത്തിടെ ഇന്ത്യയിലേക്ക് മടങ്ങി. വിജയം വെബ്സൈറ്റിലൂടെ അറിഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ബിക്രമ പറഞ്ഞു. തനിക്കും അഞ്ച് സുഹൃത്തുക്കൾക്കും വേണ്ടിയാണ് അദ്ദേഹം ടിക്കറ്റെടുത്തത്.
15 വർഷത്തെ പ്രതീക്ഷ പൂവണിഞ്ഞു
കഴിഞ്ഞ 15 വർഷമായി ഭാഗ്യം പരീക്ഷിക്കുന്ന ഇന്ത്യൻ പ്രവാസി ആന്റണി അശോകിനും (50) ഇത്തവണ വിജയം നേടാനായി. കഴിഞ്ഞ 20 വർഷമായി നിർമാണമേഖലയിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലാണ്. കഴിഞ്ഞ വർഷങ്ങളിൽ 40 സുഹൃത്തുക്കളുടെ ഒരു കൂട്ടത്തോടൊപ്പം ചേർന്ന് അദ്ദേഹം സ്ഥിരമായി ടിക്കറ്റുകൾ എടുത്തിരുന്നു. ഓരോ തവണയും 2,500 ദിർഹം മുതൽ 3,000 ദിർഹം വരെയാണ് അവർ ടിക്കറ്റിനായി മുടക്കിയിരുന്നത്. വർഷങ്ങളോളം ക്ഷമയോടെ കാത്തിരുന്നതിന്റെ ഫലം ഇപ്പോൾ ലഭിച്ചു. വിജയം അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് മതിമറന്നുപോയെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)