Posted By Nazia Staff Editor Posted On

Air india express:എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഫ്രീഡം സെയിൽ : 50 ലക്ഷം സീറ്റുകൾ ഓഫർ നിരക്കിൽ, അന്താരാഷ്ട്ര സർവീസുകള്‍ക്ക് വെറും തുച്ഛമായ നിരക്ക്

Air india express: എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്രീഡം സെയിൽ ആരംഭിച്ചു. ഓഗസ്‌റ്റ് 11 മുതൽ എല്ലാ പ്രധാന ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റുകളിലും ഫ്രീഡം സെയിൽ 20 % ഓഫർ ലഭ്യമാകും. 2025 ഓഗസ്‌റ്റ് 19 മുതൽ 2026 മാർച്ച് 31 വരെയുള്ള യാത്രകൾക്ക് 2025 ഓഗസ്‌റ്റ് 15 വരെ ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.

ഓണം, ദുർഗ്ഗാ പൂജ, ദീപാവലി, ക്രിസ്മസ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ ഏറ്റവും സജീവമായ ഉത്സവ സീസണിലേക്കായാണ് എയർ ഇന്ത്യ എക്‌സ്പ്രസ്‌ ഫ്രീഡം സെയിൽ അവതരിപ്പിക്കുന്നത്.

സൗജന്യ ചെക്ക്-ഇൻ ബാഗേജ് അലവൻസുകൾ ഉൾപ്പെടുന്ന എക്‌സ്പ്രസ് വാല്യു നിരക്കുകൾ ആഭ്യന്തര സർവീസുകള്‍ക്ക് 1379 രൂപ മുതലും രാജ്യാന്തര സർവീസുകള്‍ക്ക് 4479 രൂപ മുതലുമാണ് ആരംഭിക്കുന്നത്. ചെക്ക്-ഇൻ ബാഗേജ് ഇല്ലാതെ കാബിൻ ബാഗേജ് മാത്രമായി യാത്രചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ, എക്‌സ്പ്രസ് ലൈറ്റ് വെബ്‌സൈറ്റിൽ ബുക്ക് ചെയ്യാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *