Posted By greeshma venugopal Posted On

‘എയർ ഇന്ത്യക്കിതെന്ത് പറ്റി’ ? നീതി ആയോ​ഗ് മുൻ ഡയറക്റ്ററുടെ പോസ്റ്റ് ചർച്ചയാവുന്നു

ഒരൊറ്റ ട്വീറ്റ് കൊണ്ട് തന്നെ ചില കാര്യങ്ങൾ ചർച്ചയാവും. അങ്ങനെ ഇപ്പോൾ ചർച്ചയാവുന്നത് എയർ ഇന്ത്യ വിമാനത്തിന്റെ ബിസ്നസ് ക്ലാസിന്റെ അവസ്ഥയാണ്. നീതി ആയോഗിലെ മുൻ ഡയറക്റ്ററുടെ ഉർവശി പ്രസാദാണ് എയർ ഇന്ത്യയിലെ ബിസിനസ് ക്ലാസ് അനുഭവം പങ്കുവച്ചത്. ഇത് ചർച്ചയായി. ബോംബെയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്നു അദ്ദേഹം.

യാത്രക്കിടെ എയർ ഇന്ത്യയിൽ ബിസിനസ് ക്ലാസ് സഞ്ചരിക്കുന്ന തകർന്ന സീറ്റിന്റെ ചിത്രങ്ങളായിരുന്നു അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. airindia AI2996 വിമാനത്തിലായിരുന്നു നീതി ആയോഗിലെ മുൻ ഡയറക്ടർ സഞ്ചരിച്ചത്. സമാനമായ പ്രശ്നങ്ങൾ അനുഭവിച്ച നിരവധി ഉപയോക്താക്കൾ ഇതിന് പിന്നാലെ നിരാശ പങ്കുവച്ച് എത്തി. എന്റെ അവസാന വിമാനത്തിലും സീറ്റ് ഒടിഞ്ഞിരുന്നു! എന്നാണ് ഒരാൾ കമന്റ് ചെയ്തത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ വാട്സാപ്പ് ചാനലിൽ അംഗമാകുക

എയർ ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നത്?” ഒരുപക്ഷേ വിമാനം “കൂടുതൽ ‘ആധികാരിക’ യാത്രാനുഭവം നൽകാൻ ശ്രമിക്കുകയായിരിക്കാം” എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. മോശം യാത്ര അനുഭവം സമ്മാനിച്ചു എന്ന പരാതി പല തവണ എയർ ഇന്ത്യയെ കുറിച്ച് ഉയർന്നുണ്ട്. ഒടുവിലെ ഉദാഹരണമാണ് ഈ പോസ്റ്റ്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *