
air india express summer sale;സമ്മര്‍ സെയിലുമായി എയര്‍ ഇന്ത്യ; യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റിന് വെറും 717 ദിര്‍ഹം
air india express summer sale:ദുബൈ: ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ക്കുള്ള വിമാന നിരക്കുകളില്‍ വമ്പന്‍ കിഴിവുമായി എയര്‍ ഇന്ത്യ. സമ്മര്‍ സെയിലിനാണ് ഇന്ത്യയുടെ ദേശീയ എയര്‍ലൈനായ എയര്‍ ഇന്ത്യ തുടക്കമിട്ടിരിക്കുന്നത്. യുഎഇയില്‍ നിന്നും നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ സംബന്ധിച്ച് സുവര്‍ണാവസരമാണിതെന്ന് വിദഗ്ധര്‍ പറയുന്നു.
യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ടിക്കറ്റിന് 717 ദിര്‍ഹമാണ് നിരക്ക്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റ് 797.17 ദിര്‍ഹത്തിന് ലഭിക്കും.

2025 സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്കാണ് ഈ നിരക്കുകള്‍ ലഭ്യമാകുക. വടക്കേ അമേരിക്ക, യൂറോപ്പ് (യുണൈറ്റഡ് കിംഗ്ഡം ഉള്‍പ്പെടെ), ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത ദീര്‍ഘദൂര റൂട്ടുകളില്‍ ഡിസംബര്‍ 10 വരെയുള്ള യാത്രകള്‍ക്ക് ഈ ഓഫര്‍ നീട്ടിയിട്ടുണ്ടെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
എന്നിരുന്നാലും തിരക്കേറിയ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ യാത്രാ നിരക്കുകള്‍ കുതിച്ചുയര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ മുന്‍നിര നഗരങ്ങളിലേക്കുള്ള യാത്രാ നിരക്കുകള്‍ ഇതിനകം തന്നെ മുപ്പത്തിനായിരം കടന്നിട്ടുണ്ട്.
സൂപ്പര്‍ സെയിലില്‍ ആഭ്യന്തര റൂട്ടുകളിലെ ഒരു വശത്തേക്കുള്ള നിരക്കുകള്‍ 1,199 രൂപ മുതലാണ് ആരംഭിക്കുന്നത്. അന്താരാഷ്ട്ര റൂട്ടുകളിലെ മടക്കയാത്രാ നിരക്കുകള്‍ 11,969 രൂപ മുതലാണ് ആരംഭിക്കുന്നതെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
സൂപ്പര്‍ സെയില്‍ 2025 മെയ് 25ന് രാത്രി 11.59 വരെ മാത്രമേ ലഭ്യമായിരിക്കുകയുള്ളൂ. വില്‍പ്പനയുടെ അവസാന 24 മണിക്കൂര്‍ എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും ലഭ്യമാകും. കൂടാതെ, FLYAI എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ഒരാള്‍ക്ക് 129.2 ദിര്‍ഹം വരെ ലാഭിക്കാം.
എയര്‍ ഇന്ത്യ നേരിട്ടുള്ള ഓണ്‍ലൈന്‍ ചാനലുകള്‍ വഴി ബുക്ക് ചെയ്യുന്ന അനുബന്ധ സേവനങ്ങള്‍ക്ക് പ്രത്യേക ഡീലുകളും വാഗ്ദാനം ചെയ്യുന്നു. ഇതില്‍ നോണ്‍-സ്റ്റോപ്പ് ഫ്‌ലൈറ്റുകള്‍ക്ക് പ്രീപെയ്ഡ് ബാഗേജില്‍ 40 ശതമാനം വരെ കിഴിവും സീറ്റ് തിരഞ്ഞെടുപ്പില്‍ 20 ശതമാനം വരെ കിഴിവും ഉള്‍പ്പെടുന്നു. യാത്രയുടെ ക്ലാസ് അനുസരിച്ച്, റൗണ്ട്-ട്രിപ്പ് ബുക്കിംഗുകളില്‍ HSBC ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 344.5 ദിര്‍ഹം വരെ ലാഭിക്കാം. യുഎഇക്കും ഇന്ത്യയ്ക്കും ഇടയിലുള്ള ഇക്കണോമി ക്ലാസ് യാത്രയ്ക്ക്, HSBC കാര്‍ഡ് ഉടമകള്‍ക്ക് 107.6 ദിര്‍ഹം കിഴിവുമുണ്ട്.
Comments (0)