
വിമാന യാത്ര ചെയ്യുന്നവർക്ക് ഇനി ടെൻഷനില്ലാതെ ഷോപ്പിങ് നടത്താം, ‘കളക്ട് ഓൺ റിട്ടേൺ’ സേവനം ഒരുക്കി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
ഖത്തർ ഡ്യൂട്ടി ഫ്രീ (QDF) അടുത്തിടെ അവതരിപ്പിച്ച ‘കളക്ട് ഓൺ റിട്ടേൺ’ സേവനം ഉപയോഗിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA) വഴി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിംഗ് നടത്താം. യാത്രയ്ക്കിടെ അധിക ഭാരമോ ആഡംബര വസ്തുക്കളോ വാങ്ങണമെങ്കിൽ നിങ്ങളെ ഈ സേവനം സഹായിക്കും.
, വാങ്ങിയ ഇനങ്ങൾ സുരക്ഷിതമായി സൂക്ഷിച്ചു വയ്ക്കും . യാത്രക്കാർ ഖത്തറിലേക്ക് മടങ്ങുമ്പോൾ ബാഗേജ് കൗണ്ടറുകൾക്ക് സമീപമുള്ള അറൈവൽസ് ടെർമിനലിൽ നിന്ന് ഇത് കളക്ട് ചെയ്യാൻ കഴിയും. ആഡംബര വസ്തുക്കൾ, ഇലക്ട്രോണിക്സ്, സൗന്ദര്യവർദ്ധക വസ്തുക്കൾ സുവനീറുകൾ എന്നിവയുൾപ്പെടെ വിവിധ തരം സാധനങ്ങൾക്ക് ഈ സേവനം ലഭ്യമാണ്.
എന്നാൽ, പുകയില, സിഗരറ്റുകൾ, മദ്യം തുടങ്ങിയ ഇനങ്ങൾ ഒഴിവാക്കിയിരിക്കുന്നു. അതേസമയം സിഗാറുകൾ പരമാവധി 50 സ്റ്റിക്കുകളായി പരിമിതപ്പെടുത്തിയിരിക്കുന്നു. HIA-യുടെ അറൈവൽസ് ടെർമിനൽ വഴി എത്തുന്ന യാത്രക്കാർക്ക് മാത്രമായി സേവനം പരിമിതപ്പെടുത്തുമെന്ന് QDF വ്യക്തമാക്കി. എന്നാൽ , യാത്രക്കാർ കസ്റ്റംസ് പരിശോധന കടന്ന് പോയാൽ സാധനങ്ങൾ വീണ്ടെടുക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ, വിട്ടുപോയ സാധനങ്ങൾ ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട് വേണം തിരികെ വാങ്ങാൻ.
Comments (0)