Posted By Nazia Staff Editor Posted On

Airspace closed;വ്യോമപാതകൾ അടച്ചു : കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള ഈ വിമാനസർവീസുകൾ റദ്ദാക്കി

Airspace closed;വ്യോമപാതകൾ അടച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികൾ കാരണം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ന് ജൂൺ 16 ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള ചില വിമാനങ്ങൾ റദ്ദാക്കിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു.

കണ്ണൂരിൽ നിന്ന് ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള രണ്ട് സർവീസുകൾ ഇന്ന് റദ്ദാക്കിയിട്ടുണ്ട്. രാത്രി 12.35ന് പുറപ്പെടേണ്ട സർവീസാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്. വ്യോമപാത ദുബായ് താത്കാലികമായി അടച്ചതിന് പിന്നാലെയാണ് വിമാന സർവീസുകൾ റദ്ദാക്കിയത്. കരിപ്പൂരിൽ നിന്നുള്ള ഷാർജ വിമാനസർവീസും റദ്ദാക്കിയിട്ടുണ്ട്.

യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി അന്വേഷിക്കണമെന്ന് വിമാനത്താവള അധികൃതർ സോഷ്യൽ മീഡിയയിലൂടെ നൽകിയ അറിയിപ്പിൽ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *