
Aishwarya and Abhishek Bachchan home;16 കോടിയുടെ വീട് ; ഐശ്വര്യയുടേയും അഭിഷേകിൻ്റെയും ദുബായയിലെ വെക്കേഷന്‍ ആരും കൊതിക്കും!! താരദമ്പതികളുടെ പാർപ്പിടം സ്വർഗ്ഗം തന്നെ!!
Aishwarya and Abhishek Bachchan Home| ബോളിവുഡിലെ താരദമ്പതിമാരായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും കഴിഞ്ഞ ദിവസമാണ് 18-ാം വിവാഹവാർഷികം ആഘോഷിച്ചത്. മകൾ ആരാധ്യയ്ക്കും അഭിഷേകിനുമൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ ഐശ്വര്യ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ അവധിയാഘോഷിക്കാനായി ഇരുവരും തിരഞ്ഞെടുക്കാറുള്ള ദുബായിയിലെ ആഡംബര വില്ല ചർച്ചകളിൽ ഇടം നേടുകയാണ്.

2015-ലാണ് ദുബായിയിലെ ആഡംബര കെട്ടിടങ്ങളുടെ കേന്ദ്രമായ ജുമൈറ ഗോൾഫ് എസ്റ്റേറ്റിലെ സാങ്ച്ച്വറി ഫാൾസ് ഏരിയയിൽ ആഡംബര വില്ല ഐശ്വര്യയും അഭിഷേകും ചേർന്ന് വാങ്ങുന്നത്. 16 കോടി രൂപയാണ് അന്ന് ഇതിനായി ചെലവഴിച്ചത്. സ്വകാര്യ പൂൾ, ഗോൾഫ് കോഴ്സ്, വിശാലമായ ഗാർഡൻ, ഹോം തിയേറ്റർ എന്നിങ്ങനെ സൗകര്യങ്ങൾ നിറഞ്ഞതാണ് ഈ വില്ല.
ആഡംബര കിച്ചൺ ബ്രാന്റായ സ്കവോളിനിയുടെ ഉത്പന്നങ്ങളാണ് വില്ലയിലെ അടുക്കളയിൽ ഉപയോഗിച്ചിരിക്കുന്നത്. ഷാരൂഖ് ഖാനും ശിൽപ ഷെട്ടിയും ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളാണ് ദുബായിയിലും ഐശ്വര്യയുടെ അയൽവാസികൾ. നിലവിൽ മുംബൈയിലെ ജൽസയിലാണ് ഐശ്വര്യയും അഭിഷേകും മകളും താമസിക്കുന്നത്.
Comments (0)