Posted By greeshma venugopal Posted On

അജ്മാനും റാസൽഖൈമയും നാല് ദിവസത്തെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

അജ്മാൻ /റാസൽഖൈമ ∙ അജ്മാനും റാസൽഖൈമയും പൊതുമേഖലയിൽ നാല് ദിവസത്തെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ജൂൺ 5 മുതൽ 8 വരെയാണ് അവധി. ജൂൺ 5-ന് അറഫദിനത്തിൽ ആരംഭിക്കുന്ന അവധി 8 വരെ തുടരും. ബന്ധപ്പെട്ട എമിറേറ്റുകളുടെ മനുഷ്യ വിഭവശേഷി വകുപ്പുകൾ ആണ് ഇക്കാര്യം അറിയിച്ചത്. ദുബായ്, ഷാർജ സർക്കാരും ഇതേ രീതിയിലുള്ള അവധി പ്രഖ്യാപനം നേരത്തെ നടത്തിയിട്ടുണ്ട്. ഔദ്യോഗിക സേവനങ്ങൾ ജൂൺ 9 ന് പുനരാരംഭിക്കും. വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം, ഫെഡറൽ അതിറിറ്റി ഓഫ് ഹ്യൂമൻ റിസോഴ്സസും യുഎഇ സർക്കാർ ജീവനക്കാർക്ക് ബലിപെരുന്നാളിന് നാല് ദിവസത്തെ അവധി
പ്രഖ്യാപിച്ചിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *