
അൽ ഷീഹാനിയ, ഉം സലാൽ മുനിസിപ്പാലിറ്റികൾ വിവിധ പ്രദേശങ്ങളിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട 117 വാഹനങ്ങൾ നീക്കം ചെയ്തു
അൽ ഷീഹാനിയ, ഉം സലാൽ മുനിസിപ്പാലിറ്റികൾ വിവിധ പ്രദേശങ്ങളിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട 117 വാഹനങ്ങൾ നീക്കം ചെയ്തു . ഒരാഴ്ച്ച നീണ്ടു നിന്ന ക്യാമ്പയ്നിലൂടെയാണ് ഇത്രയും വാഹനങ്ങൾ നീക്കം ചെയ്തത്.
അൽ ഷീഹാനിയയിൽ, പബ്ലിക് കൺട്രോൾ സെക്ഷൻ, കമ്മിറ്റി ഫോർ റിമൂവിംഗ് അബാൻഡൺ വെഹിക്കിൾസ്, പബ്ലിക് ക്ലീനിംഗ് ഡിപ്പാർട്ട്മെന്റ് എന്നിവ ഉപേക്ഷിക്കപ്പെട്ട 110 വാഹനങ്ങൾ കണ്ടെത്തി അവയിൽ 73 എണ്ണം നീക്കം ചെയ്തു. നിരവധി നിയമലംഘന റിപ്പോർട്ടുകളും അവർ നൽകി.
ഉം സലാലിൽ, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള കമ്മിറ്റി, മെക്കാനിക്കൽ ഉപകരണ വകുപ്പ്, ഇന്റേണൽ സെക്യൂരിറ്റി ഫോഴ്സ് (ലെഖ്വിയ) എന്നിവയുമായി മുനിസിപ്പാലിറ്റി സഹകരിച്ചു. 2017-ലെ പൊതു ശുചിത്വ നിയമം നമ്പർ 18 അനുസരിച്ച്, ഉപേക്ഷിക്കപ്പെട്ട 44 വാഹനങ്ങൾ അവർ നീക്കം ചെയ്തു.
Comments (0)