
വക്‌റ മുനിസിപ്പാലിറ്റിയുടെ മിന്നൽ പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി
പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് “മൈ സിവിക് സിറ്റി” സംരംഭത്തിൻ്റെ ഭാഗമായി അൽ വക്‌റ മുനിസിപ്പാലിറ്റിയിലെ ഹെൽത്ത് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് ഓഗസ്റ്റ് 18 മുതൽ 24 വരെ 1,812 പരിശോധനകൾ നടത്തി.
ഈ പരിശോധനകളിൽ ഭക്ഷ്യസ്ഥാപനങ്ങളെ കൂടാതെ മത്സ്യ മാർക്കറ്റിൽ നടന്ന ലേലത്തിൽ ഏകദേശം 5,750 കിലോഗ്രാം മത്സ്യവും പരിശോധിച്ചു. കൂടാതെ, ഉപയോഗശൂന്യമായ 148 കിലോഗ്രാം സാധനങ്ങൾ നശിപ്പിക്കുകയും, 1990-ലെ നിയമം നമ്പർ 8 അനുസരിച്ച് നിയമലംഘനം നടത്തിയ 7 സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുകയും ചെയ്തു.
ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും സുരക്ഷയിലും വിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ശ്രമങ്ങളെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Comments (0)