Posted By Nazia Staff Editor Posted On

Alternative dispute resolution ;‘അ​നു​ര​ഞ്ജ​ന​മാ​ണ്​ ന​ല്ല​ത്​’!!ദു​ബൈ​യി​ൽ ത​ർ​ക്ക​ പ​രി​ഹാ​ര​ത്തി​ന്​ ഇതാ നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക്​ പ​ക​രം ബ​ദ​ൽ സം​വി​ധാ​നം

Alternative dispute resolution ;ദു​ബൈ: നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക്​ പ​ക​രം ഒ​ത്തു​തീ​ർ​പ്പി​ലൂ​ടെ ത​ർ​ക്ക​ങ്ങ​ൾ വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ ബ​ദ​ൽ സം​രം​ഭം അ​വ​ത​രി​പ്പി​ച്ച്​ ദു​ബൈ. ‘അ​നു​ര​ഞ്ജ​ന​മാ​ണ്​ ന​ല്ല​ത്​’ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന സം​രം​ഭ​ത്തി​ന്​ ദു​ബൈ അ​റ്റോ​ണി ജ​ന​റ​ൽ ഇ​സ്സാം ഈ​സ അ​ൽ ഹു​മൈ​ദാ​ൻ ക​ഴി​ഞ്ഞ ദി​വ​സം അം​ഗീ​കാ​രം ന​ൽ​കി.

ബ​ദ​ൽ ത​ർ​ക്ക പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ സ​മൂ​ഹ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നും സ​ഹി​ഷ്ണു​ത​യു​ടെ സം​സ്കാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ രം​ഗ​ത്തെ മി​ക​വി​നാ​യു​ള്ള ദു​ബൈ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​മാ​ണ്​ ഇ​തി​ലൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

‘അ​നു​ര​ഞ്ജ​ന​മാ​ണ്​ ന​ല്ല​ത്​’ എ​ന്ന സം​രം​ഭ​ത്തി​ലൂ​ടെ ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​രു പാ​ർ​ട്ടി​ക​ളെ​യും പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ ന്യാ​യ​വും നി​യ​മ​പ​ര​വു​മാ​യ സെ​റ്റി​ൽ​മെ​ന്‍റി​ലെ​ത്തി​ക്കു​ക​യാ​ണ്​ ചെ​യ്യു​ക. പ​ര​മ്പ​രാ​ഗ​ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കു​ള്ള ക്രി​യാ​ത്മ​ക​മാ​യ ഒ​രു ബ​ദ​ൽ എ​ന്ന നി​ല​യി​ലാ​ണ്​ പു​തി​യ സം​രം​ഭം വി​ല​യി​രു​ത്തു​ന്ന​ത്.

ത​ർ​ക്ക​മു​ള്ള പാ​ർ​ട്ടി​ക​ളെ പ​ര​സ്പ​ര​ധാ​ര​ണ​യി​ലെ​ത്തി​ച്ച്​ വി​ഷ​യം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ലൂ​ടെ ദീ​ർ​ഘ​കാ​ലം നീ​ളു​ന്ന നി​യ​മ ന​ട​പ​ടി​ക​ളി​ൽ​നി​ന്നു​ള്ള മോ​ച​നം കൂ​ടി​യാ​ണ്​ പു​തി​യ സം​വി​ധാ​നം ഉ​റ​പ്പു​ന​ൽ​കു​ന്ന​ത്. വേ​ഗ​ത്തി​ലും ന്യാ​യ​യു​ക്ത​വു​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക വ​ഴി നി​യ​മ സം​വി​ധാ​ന​ത്തി​ന്​ മേ​ലു​ള്ള സ​മ്മ​ർ​ദം കു​റ​ക്കാ​നും പു​തി​യ സം​രം​ഭം സ​ഹാ​യ​ക​മാ​വും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *