
Food Poison Death ;രുചി നോക്കി ഷവർമയുടെ പിന്നാലെ പോകരുതേ…!!! മരിച്ചത് രണ്ടുപേർ ആശുപത്രിയിലോ 5 കുട്ടികൾ
Food Poison Death ദുബായ്: ഷവര്‍മയില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ഇറാഖി ദമ്പതികള്‍ മരിച്ചു.

ഇവരുടെ അഞ്ച് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇറാഖിലെ ബാഗ്ദാദിലാണ് സംഭവം. ഇറാഖി മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ബാഗ്ദാദിലെ അൽ നൈരിയ ജില്ലയിൽ ചൊവ്വാഴ്ച വൈകുന്നേരം മുഹമ്മദ് അൽ ഫൈതർ കോഴിയിറച്ചിയും ബീഫും അടങ്ങിയ നിരവധി ഷവർമ ഭക്ഷണങ്ങൾ വീട്ടിലേക്ക് കൊണ്ടുവന്നു. ഭക്ഷണം കഴിച്ച് 30 മിനിറ്റിനുള്ളിൽ അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചു. ഭാര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗ്യാസ്ട്രിക് ലാവേജ് വഴി രക്ഷിക്കാനുള്ള അടിയന്തര ശ്രമങ്ങൾ നടത്തിയെങ്കിലും താമസിയാതെ മരണമടഞ്ഞു. ഭക്ഷണം കഴിച്ച അവരുടെ അഞ്ച് കുട്ടികളും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോർട്ടുണ്ട്.

Comments (0)