Posted By greeshma venugopal Posted On

യു എ ഇയിൽ ഓവർടൈമും അവധി ദിവസങ്ങളിലും ജോലി ചെയ്യുന്നവരാണോ നിങ്ങൾ ? നിങ്ങൾക്ക് വേതനത്തിന് പുറമെ അധിക വേതനത്തിന് അർഹതയുണ്ട്

യുഎഇ തൊഴിൽ നിയമം ജീവനക്കാരുടെ അവകാശങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ ഓവർടൈം ജോലിയും ഔദ്യോഗിക അവധി ദിവസങ്ങളിലെ ജോലിയും ജീവനക്കാർക്ക് നിരസിക്കാൻ സാധിക്കുമോ എന്ന സംശയം പലർക്കുമുണ്ട്. ഇത് സംബന്ധിച്ച് ഒരു ജീവനക്കാരി ഉന്നയിച്ച ചോദ്യം കഴിഞ്ഞ ദിവസം ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

താൻ ഒരു കമ്പനി ഉടമയാണെന്നും യുഎഇ തൊഴിൽ നിയമപ്രകാരം ഓവർടൈം എങ്ങനെയാണ് നൽകേണ്ടത്, ഔദ്യോഗിക അവധി ദിവസങ്ങളിലെ ജോലിക്ക് നഷ്ടപരിഹാരം എങ്ങനെയാണ് ഓവർടൈം ജോലി ചെയ്യുന്നതിൽ നിന്നോ അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നതിൽ നിന്നോ വിട്ടുനിൽക്കാൻ ജീവനക്കാരന് നിയമപരമായ അവകാശമുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിച്ചിരുന്നത്.
ഇതിനുള്ള മറുപടിയായി യുഎഇയിലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 33 ഓഫ് 2021 അനുസരിച്ച് ചില വ്യവസ്ഥകളോടെ ജീവനക്കാർക്ക് ഓവർടൈം അല്ലെങ്കിൽ അവധിക്കാല ജോലി നിരസിക്കാൻ പരിമിതമായ അവകാശങ്ങളേ ഉള്ളൂ എന്നതാണ്. ഈ നിയമം ജീവനക്കാർക്ക് അധിക ജോലിക്ക് അർഹമായ വേതനം ഉറപ്പാക്കുകയും അതേസമയം തൊഴിലുടമകളുടെ ആവശ്യകതകൾ നിറവേറ്റാൻ സഹായിക്കുകയും ചെയ്യുന്നു.

കൂടാതെ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 19 അനുസരിച്ച് ഒരു ജീവനക്കാരൻ സാധാരണ പ്രവൃത്തി സമയത്തിന് പുറമെ ജോലി ചെയ്യുകയാണെങ്കിൽ അവർക്ക് അടിസ്ഥാന വേതനമനുസരിച്ച് കണക്കാക്കിയ സാധാരണ വേതനത്തിന് പുറമെ 25% അധിക വേതനം ലഭിക്കാൻ അർഹതയുണ്ട്. ഒപ്പം രാത്രി 10 മണിക്കും പുലർച്ചെ 4 മണിക്കും ഇടയിലാണ് ഓവർടൈം ചെയ്യുന്നതെങ്കിൽ ഈ അധിക വേതനം 50% ആയി വർദ്ധിക്കുകയും ചെയ്യാം. എന്നാൽ ഒരു ദിവസം 2 മണിക്കൂറിൽ കൂടുതൽ ഓവർടൈം ജോലി ചെയ്യാൻ പാടില്ല എന്നത് നിർബന്ധമാണ്. അടിയന്തര സാഹചര്യങ്ങളിലൊഴികെ, ഈ സമയപരിധി തുടർച്ചയായി ലംഘിക്കുന്നത് നിയമപരമായി അംഗീകരിക്കാനാവില്ല. ഓരോ മൂന്ന് ആഴ്ചയിലും ആകെ ഓവർടൈം 144 മണിക്കൂറിൽ കവിയാനും പാടില്ല. ജോലി സാഹചര്യങ്ങൾ ആവശ്യമാണെങ്കിൽ, ഈ പരിധിക്കുള്ളിൽ ഓവർടൈം ചെയ്യുന്നതിൽ നിന്ന് തൊഴിലാളിക്ക് വിട്ടുനിൽക്കാൻ നിയമപരമായ അവകാശവുമില്ല.

അതേസമയം ജീവനക്കാരൻ പ്രതിവാര അവധി ദിനങ്ങളിൽ ജോലി ചെയ്യുകയാണെങ്കിൽ അവർക്ക് പകരം ഒരു അവധി ദിനം ലഭിക്കുകയോ അല്ലെങ്കിൽ ആ ദിവസത്തെ സാധാരണ വേതനത്തിന് പുറമെ 50% അധിക വേതനം ലഭിക്കുകയോ ചെയ്യും. ദിവസവേതന തൊഴിലാളികൾ ഒഴികെ തുടർച്ചയായി രണ്ട് വിശ്രമ ദിവസത്തിൽ കൂടുതൽ ജോലി ചെയ്യാൻ തൊഴിലാളിയോട് ആവശ്യപ്പെടാൻ പാടില്ല. ഇത് യുഎഇ തൊഴിൽ നിയമത്തിലെ പ്രധാന വ്യവസ്ഥയാണ്.വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

Comments (0)

Leave a Reply

Your email address will not be published. Required fields are marked *