
യുഎയിൽ പണത്തെച്ചൊല്ലി ഉണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തില്‍; രണ്ട് പേർ അറസ്റ്റിൽ
180,000 ദിര്‍ഹത്തെ ചൊല്ലിയുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. രണ്ട് സുഹൃത്തുക്കളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് പൗരനെ കുത്തികൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്തു. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലെ (DIFC) ഒരു ടവറിന്റെ 36-ാം നിലയിലുള്ള അപ്പാർട്ട്മെന്റിൽ വെച്ചാണ് 40 കാരനായ ഇസഡ്.എച്ച്.എസ്. എന്നയാൾ കൊല്ലപ്പെട്ടത്.

ഏഷ്യൻ പൗരയായ ഭാര്യയോടൊപ്പമാണ് അദ്ദേഹം താമസിച്ചിരുന്നത്. പോലീസ് രേഖകൾ പ്രകാരം, ഇര തന്‍റെ രണ്ട് സുഹൃത്തുക്കളെ അപ്പാർട്ട്മെന്‍റിലേക്ക് ക്ഷണിച്ചതിന് ശേഷമാണ് സംഭവം നടന്നത്. ഭർത്താവ് തന്‍റെ സുഹൃത്തുക്കളോടൊപ്പം മറ്റൊരു മുറിയിലേക്ക് പോകാൻ ആവശ്യപ്പെട്ടതായി ഭാര്യ പോലീസിനോട് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ, പണത്തെച്ചൊല്ലി മൂന്നുപേരും തമ്മിൽ ചൂടേറിയ തർക്കം ഉണ്ടായി.
ഭർത്താവിന്‍റെ നിലവിളി കേട്ട് മുറിയിലേക്ക് ഓടിയെത്തിയപ്പോൾ നെഞ്ചിൽ കുത്തേറ്റ നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടതെന്ന് അവർ പറഞ്ഞു. ദുബായ് പോലീസും പാരാമെഡിക്കുകളും ഫോറൻസിക് സംഘങ്ങളും സംഭവസ്ഥലത്ത് ഉടന്‍തന്നെ എത്തിച്ചേര്‍ന്നു. പിന്നീട്, ഇരുവരും കുറ്റം സമ്മതിച്ചു. മൊഴികൾ പ്രകാരം, ഇര ജെ.ഡബ്ല്യു.ജെ.യിൽ നിന്ന് 145,000 ദിർഹവും എ.വൈ.എന്നിൽ നിന്ന് 35,000 ദിർഹവും കടം വാങ്ങിയിരുന്നു.
കടം തീര്‍ക്കാൻ ഇര വിസമ്മതിച്ചെന്നും തങ്ങളെ അപമാനിച്ചെന്നും ഇരുവരും അവകാശപ്പെട്ടു. ഇരയുടെ അപ്പാർട്ട്മെന്റ് സന്ദർശിക്കുന്നതിന് മുന്‍പ് അടുത്തുള്ള ഒരു പലചരക്ക് കടയിൽ നിന്ന് രണ്ട് കത്തികൾ വാങ്ങിയതായും അവനെ നേരിടാൻ പദ്ധതിയിട്ടിരുന്നതായും അവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി, ഇപ്പോൾ കോടതിയിൽ വാദം കേൾക്കുകയാണ്. വരും ആഴ്ചകളിൽ വിധി ഉണ്ടാകും.
Comments (0)