
Sharjaha airport;ഭക്ഷണമൊക്കെ കഴിച്ചു എന്നാൽ ബില്ലടക്കാൻ അങ്ങ് മറന്നു!! ഷാർജ വിമാനത്താവളത്തിൽ ഭക്ഷണം കഴിച്ച് ബില്ലടക്കാതെ പോയ യുവാവ്; പിന്നീട് സംഭവിച്ചത്
Sharjaha airport:ഷാർജ: വിമാനത്താവളത്തിലെ റസ്റ്റൊറന്റില്‍നിന്ന് കഴിച്ച ഭക്ഷണത്തിന് ബില്‍ അടയ്ക്കാന്‍ മറന്നുപോയി യുവാവ്.

തിരികെ വന്ന് ബില്‍ അടയ്ക്കാമെന്ന് യുവാവ് വിമാനത്താവള അധികൃതരെ വിളിച്ച് പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. യുവാവ് തന്നെ പങ്കിട്ട ഒരു വീഡിയോയിലാണ് ഇക്കാര്യം പങ്കുവെച്ചത്. തിരിച്ചെത്തിയ ശേഷം ബിൽ അടയ്ക്കാൻ തന്നെ ബന്ധപ്പെടുമെന്ന് യുവാവ് പറഞ്ഞു. എന്നാൽ, ഷാര്‍ജ വിമാനത്താവള അധികൃതര്‍ തന്നെ പണം അടച്ചിരുന്നു. “ഞാൻ തിരിച്ചെത്തിയ ഉടൻ തന്നെ പണം നൽകാൻ തയ്യാറായിരുന്നു,” യാത്രക്കാരൻ പറഞ്ഞു. അവരുടെ ദയാപൂർവമായ പ്രവൃത്തിക്ക് അദ്ദേഹം നന്ദി പറഞ്ഞു.
Comments (0)