യുഎഇയിലേക്ക് എത്തുന്ന കുട്ടികളുടെ ശ്രദ്ധയ്ക്ക്; ചിക്കൻപോക്സിനെതിരായ വാക്സിൻ എടുക്കാൻ മറക്കല്ലേ

രാജ്യത്തേക്ക് പുതുതായി എത്തുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ചിക്കൻപോക്സിനെതിരായ പ്രതിരോധ വാക്സിൻ നൽകണമെന്ന് യു എ ഇയിലെ ആരോഗ്യ വിദഗ്ധർ. വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ രോഗം പടരാനുള്ള സാധ്യതയുണ്ട്. അത് കൊണ്ട് മുൻകരുതൽ എന്ന നിലയിൽ കുട്ടികൾക്ക് പ്രതിരോധ വാക്സിൻ നൽകണമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.

വാരിസെല്ല സോസ്റ്റർ വൈറസ് മൂലമുണ്ടാകുന്ന ചിക്കൻപോക്സ് കേസുകളിൽ പനി, ചൊറിച്ചിൽ, ശരീരത്തിൽ കുമിള പോലെ തടിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ. എന്നാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് വൈറസ് ബാധയേൽക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. മസ്തിഷ്ക അണുബാധ,ന്യുമോണിയ എന്നീ രോഗാവസ്ഥയിലേക്ക് മാറുന്നതോടെ ജീവന് തന്നെ ഭീഷണിയായി മാറിയേക്കാം.ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് വാക്സിൻ എടുക്കാൻ അധികൃതർ നിർദേശിക്കുന്നത്

1995 മുതൽ VZV വാക്സിൻ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ രോഗം പടരുന്നത് തടയുകയും നിരവധി ആളുകളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായും ഡോക്ടർമാർ പറയുന്നു. ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി യു എ ഇയിൽ 12 മാസം പ്രായമുള്ള കുട്ടികൾക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നുണ്ട്. വാക്സിൻ എടുക്കുന്നതിന് ഇപ്പോൾ മാതാപിതാക്കൾ വലിയ പിന്തുണയാണ് നൽകുന്നത് എന്നും ഡോക്ടർമാർ പറയുന്നു.

ചെങ്കടലിലെ കേബിൾ തകരാർ: യു.എ.ഇയിൽ ഇൻ്റർനെറ്റ് വേഗത കുറഞ്ഞോ?

Internet services in the UAE have slowed due to damage to submarine cables in the Red Sea. Experts warn repairs may take weeks or months, impacting users and businesses.
Internet services in the UAE have slowed due to damage to submarine cables in the Red Sea. Experts warn repairs may take weeks or months, impacting users and businesses.

Red Sea cable damage UAE-ചെങ്കടലിലെ അന്തർവാഹിനി കേബിളുകൾക്ക് സംഭവിച്ച തകരാറിനെ തുടർന്ന് യു.എ.ഇയിലെ ഇൻ്റർനെറ്റ് സേവനങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായി വേഗത കുറവ് അനുഭവപ്പെടുന്നു. ഈ തകരാർ പരിഹരിക്കാൻ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം എന്ന് സൈബർ സുരക്ഷാ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

“ലോകത്ത് ഇത്തരം കേബിളുകൾ നന്നാക്കാൻ മൂന്നോ നാലോ കമ്പനികൾ മാത്രമേയുള്ളൂ,” സൈബർ സുരക്ഷാ സ്ഥാപനമായ പാലോ ആൾട്ടോയിലെ യാസർ സെയ്ദ് പറഞ്ഞു. “സമുദ്രത്തിന്റെ ആഴത്തിൽ കിടക്കുന്ന കേബിളുകളാണ് ഇവ. കേടുപാടുകൾ സംഭവിച്ച സ്ഥലം കണ്ടെത്തി നന്നാക്കാൻ പ്രത്യേക സാങ്കേതികവിദ്യയും ഡൈവർമാരും ആവശ്യമാണ്. അതിനാൽ ഇതൊരു എളുപ്പമുള്ള കാര്യമല്ല, മാസങ്ങളെടുത്തേക്കാം.”

എന്നാൽ, പുതിയ സാമഗ്രികൾ ഉപയോഗിക്കുന്നതിനാൽ മാറ്റി സ്ഥാപിക്കുന്ന കേബിളുകൾക്ക് കൂടുതൽ കാലം ഈടുനിൽപ്പുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേഗതക്കുറവ് കാരണം പലർക്കും ബുദ്ധിമുട്ടുകൾ നേരിട്ടു. ഗൂഗിൾ മാപ്‌സ് പ്രവർത്തിക്കാത്തതുകൊണ്ട് വഴി കണ്ടെത്താൻ പ്രയാസമുണ്ടായെന്ന് അബുദാബിയിലെ താമസക്കാർ അറിയിച്ചു . ചിലർക്ക് മൊബൈൽ ഡാറ്റ ലഭിക്കാത്തതിനാൽ ജോലി ചെയ്യാൻ സാധിച്ചില്ല.

ടെലികോം സേവനദാതാക്കളായ ‘Du’, ‘E& UAE’ എന്നിവർ തകരാറിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.

കേബിളുകൾക്ക് തകരാർ സംഭവിക്കുന്നതിന് പല കാരണങ്ങളുണ്ടാകാം. കപ്പലുകൾ നങ്കൂരമിടുമ്പോൾ കേടുപാടുകൾ സംഭവിക്കാം, അല്ലെങ്കിൽ പ്രകൃതിദുരന്തങ്ങളോ ചിലപ്പോൾ മനഃപൂർവ്വമുള്ള അട്ടിമറികളോ ആകാം കാരണമെന്ന് സിസ്‌കോയിലെ സൊല്യൂഷൻസ് ആർക്കിടെക്റ്റ് സ്വപ്‌നേന്ദു എം. പറഞ്ഞു. ഈ സംഭവം രാജ്യങ്ങൾക്ക് കേബിളുകളുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

15 വയസ്സിന് താഴെയുള്ള വിദ്യാർഥികൾ ഒറ്റക്ക് സ്‌കൂളിലേക്ക് വരാനും പോകാനും പാടില്ല; വിലക്കുമായി അബുദാബി

അബുദാബി: 15 വയസ്സിന് താഴെയുള്ള വിദ്യാർഥികൾ ഒറ്റക്ക് സ്‌കൂളിലേക്ക് വരാനും തിരിച്ച് പോകാനും വിലക്ക് ഏർപ്പെടുത്താൻ അബുദാബി. കുട്ടികളുടെ സുരക്ഷയും യാത്രാ സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഡിപാർട്മെൻ്റ് ഓഫ് എഡുക്കേഷൻ ആൻഡ് നോളജ് ( അഡെക് ) ആണ് ഈ നിയമങ്ങൾ കൊണ്ടുവന്നത്. സ്‌കൂളിന് അടുത്ത് താമസിക്കുന്ന വിദ്യാർഥികൾക്ക് പോലും ഇക്കാര്യത്തിൽ ഇളവുണ്ടാവില്ല.

15 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്കും ഒറ്റക്ക് യാത്ര ചെയ്യാൻ മാതാപിതാക്കളുടെ സമ്മതപത്രം നിർബന്ധമായിരിക്കും. എല്ലാ കുട്ടികളുടെയും ആരോഗ്യം, സുരക്ഷ, നല്ല ജീവിതം എന്നിവ ലക്ഷ്യമിട്ടാണ് ഈ മാറ്റം. രക്ഷിതാക്കൾ പുതിയ നിയമങ്ങൾക്കനുസരിച്ച് കാര്യങ്ങൾ ക്രമീകരിക്കണം. സ്കൂൾ തുടങ്ങുന്നതിന് 45 മിനിറ്റ് മുൻപും സ്കൂൾ കഴിഞ്ഞു 90 മിനിറ്റ് വരെയും കുട്ടികളെ ശ്രദ്ധിക്കാൻ സ്കൂളുകളിൽ സൂപ്പർവൈസർമാരെ നിയമിക്കണം.

15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സ്കൂളിലേക്ക് തനിയെ വരാനോ പോകാനോ അനുവാദമില്ല. രക്ഷിതാക്കളോ അല്ലെങ്കിൽ ചുമതലയുള്ള മറ്റാരെങ്കിലുമോ ഒപ്പം ഉണ്ടായിരിക്കണം. മുതിർന്നവർ ഒപ്പമില്ലാതെ നടന്നോ, സ്വകാര്യവാഹനത്തിലോ, ടാക്‌സിയിലോ, സ്‌കൂളിൻ്റേതല്ലാത്ത മറ്റ് വാഹനങ്ങളിലോ കുട്ടികളെ അയക്കരുത്. ഇവർ മുതിർന്നവരില്ലാതെ കാമ്പസ് വിട്ട് പോകാനും പാടില്ല. ഈ നിയമങ്ങൾ ഉടൻ തന്നെ നടപ്പിലാക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *