Posted By greeshma venugopal Posted On

ശ്രദ്ധിക്കുക! ഗൾഫ് മേഖലയിലേക്ക് യാത്രാപ്രതിസന്ധി തുടരുന്നു; കേരളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

ഇറാൻ ആക്രമണത്തെ തുടർന്ന് ഖത്തർ വ്യോമപാത അടച്ചത് ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകളെയാകെ ബാധിച്ചു. ദില്ലി, മുംബൈ, ചെന്നൈ വിമാനത്താവളങ്ങള്‍ക്കൊപ്പം കേരളത്തിലെ കരിപ്പൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നടക്കം എണ്‍പതോളം സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി. നിരവധി വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകി പറന്നു, ചിലത് വഴി തിരിച്ചുവിട്ടു. ഇതൊന്നും അറിയാതെ വിമാനത്താവളങ്ങളിലെത്തിയ യാത്രക്കാര്‍ നട്ടംതിരിയുകയാണ്.

യുദ്ധമങ്ങകലെയാണെങ്കിലും നമ്മുടെ നാടിനെയതെങ്ങനെ നേരിട്ട് ബാധിക്കുമെന്നതിന്‍റെ നേര്‍ സാക്ഷ്യമാണ് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കണ്ടത് യാത്രക്കാരുടെ ദുരവസ്ഥയാണ്. ജോലിക്കും പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം കാലേകൂട്ടി പദ്ധതിയിട്ട് പറക്കാനെത്തിയവര്‍ ഒരെത്തുംപിടിയുമില്ലാതെ വിമാനത്താവളങ്ങളുടെ അകത്തും പുറത്തും അലയുകയാണ്. അര്‍ദ്ധരാത്രിയോടെയാണ് മധേയേഷ്യന്‍ രാജ്യങ്ങളിലേക്കും നോര്‍ത്ത് അമേരിക്ക, യൂറോപ്പ് എന്നിടങ്ങളിലേക്കുമുള്ള സര്‍വീസ് ഒരറിയിപ്പ് ഉണ്ടാകും വരെ നിര്‍ത്തിവച്ചായി എയര്‍ ഇന്ത്യയുടെ സന്ദേശം പുറത്തുവന്നത്.

എയര്‍ ഇന്ത്യക്ക് പുറമെ ഇന്‍ഡിഗോയും സര്‍വീസുകള്‍ നിര്‍ത്തിവെച്ചെങ്കിലും രാവിലെ ആറരയോടെ അത് പുനരാരംഭിക്കുകയാണെന്ന് അറിയിച്ചു. ദില്ലിക്ക് പുറമെ മുംബൈ, ബെംഗളൂരു, ചെന്നൈ തുടങ്ങിയെ വിമാനത്താവളങ്ങളിലും യാത്രക്കാര്‍ കുടുങ്ങി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയത് കരിപ്പൂരില്‍ നിന്നാണ്. പുലര്‍ച്ചെയുള്ള യാത്രക്കായി കുടുംബക്കാരും കുട്ടികളുമൊക്കെയായി ദുരിതത്തിലായത്. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടേതടക്കം 11 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. ഗള്‍ഫ് എയര്‍വേയ്സിന്‍റെയും, ജസീറ എയര്‍വേസിന്‍റെയും വിമാനങ്ങള്‍ മണിക്കൂറുകള്‍ വൈകി പറന്നു. എയര്‍ ഇന്ത്യയുടെ മാത്രം അഞ്ച് വിമാനങ്ങളാണ് തിരുവനന്തപുരത്ത് നിന്ന് റദ്ദാക്കിയത്. മസ്കറ്റ്, ഷാര്‍ജ, അബൂദാബി ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.

യാത്രക്കാരെല്ലാം നിരന്തരം വെബ്സൈറ്റകുള്‍ പരിശോധിച്ചും ഫോണിലെ മെസ്സേജുകള്‍ പരിശോധിച്ചും വിമാന സര്‍വീസുകളുണ്ടെന്ന് ഉറപ്പാക്കിയശേഷം യാത്ര പുറപ്പെടാനാണ് എയര്‍പോര്‍ട്ട് അധിക‍ൃതരുടെ നിര്‍ദേശം. നിലവില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ആകാശപാതകളെല്ലാം പഴയപടിയായാല്‍ സര്‍വീസുകള്‍ പുനനരാരംഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.

കൊച്ചിയില്‍ റദ്ദാക്കിയ വിമാനങ്ങൾ

AI 953 കൊച്ചി-ദോഹ 12.50 AM
AI 933 കൊച്ചി- ദുബായ് 11.05 AM
AI 934 ദുബായ്- കൊച്ചി 14.45 PM
IX 441 കൊച്ചി-മസ്ക്കറ്റ് 8.55 AM
IX 475 കൊച്ചി-ദോഹ 6.50 PM
IX 461 കൊച്ചി-കുവൈറ്റ് 9.55 PM

Comments (0)

Leave a Reply

Your email address will not be published. Required fields are marked *