Audi RS7; He was taken to Dubai Police, but the thief cannot be caught
Posted By greeshma venugopal Posted On

ഔ​ഡി​ ആ​ർ എ​സ് ​7 ; ഇവനെ ദുബൈ പോലീസിലെടുത്തു, കള്ളനെ പിടിക്കാനില്ല

ദുബൈ പൊ​ലീ​സി​ന്‍റെ ആ​ഡം​ബ​ര പ​ട്രോ​ൾ കാ​റു​ക​ളു​ടെ ശേ​ഖ​ര​ത്തി​ലേ​ക്ക്​ പു​തി​യ ഒ​ന്നു കൂടെയെത്തി. ഔ​ഡി​യു​ടെ പു​തി​യ മോ​ഡ​ലാ​യ​ ആ​ർ.​എ​സ് ​7 ആ​ണ്​ ദു​ബൈ പൊ​ലീ​സ്​ സേനയുടെ ഭാഗമായത്. ഫ്യൂ​ച്ച​ർ മ്യൂ​സി​യ​ത്തി​ൽ വെച്ച് കഴിഞ്ഞ ദിവസം കമ്പനി അധികൃതർ വാഹനം പൊലീസിന് കൈമാറി. ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ അ​ഫ​യേ​ഴ്​​സ്​ അ​സി. ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ ഈ​ദ്​ മു​ഹ​മ്മ​ദ്​ താ​നി ഉൾപ്പെടയുള്ള ഉദ്യോഗസ്ഥർ വാഹനം കൈമാറ്റം ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്തു.

ഔ​ഡി​യു​ടെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ മോ​ഡ​ലാ​ണ്​ ആ​ർ.​എ​സ്​7. ശക്തമായ എൻജിൻ ആണ് കാറിന്റെ പ്രധനപ്പെട്ട സവിശേഷത. 4.0 ലിറ്റർ ട്വിൻ-ടർബോ വി 8 എൻജിൻ ആണ് വാഹനത്തിൽ ഉള്ളത്. ഇത് ഏകദേശം 591 ഹോഴ്‌സ് പവർ വരും. പൂജ്യത്തിൽ നിന്ന് 100 കി.മി വേഗത്തിലെത്താൻ വെറും 3.5 സെക്കൻഡുകൾ മതിയാകും. ക്വാട്രോ ഓൾ വീൽ ഡ്രൈവ്,പ്രീമിയം ലെതർ സീറ്റുകൾ, ടച്ച് സ്ക്രീൻ, ആധുനിക സൗണ്ട് സിസ്റ്റം തുടങ്ങിയ ആഡംബര സൗകര്യങ്ങൾ,സ്പോർട്ടി ഡിസൈൻ എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകത

ആഡംബര വാഹനങ്ങൾ,സ്പോർട്സ് കാറുകൾ,ഇലക്ട്രിക്ക് കാറുകൾ,ബൈക്കുകൾ എന്നിവ ദുബൈ പൊലിസിന്റെ കൈവശമുണ്ട്. എന്നാൽ സിനിമകളിൽ കാണുന്നത് പോലെ ഓടിച്ചിട്ട് കള്ളനെ പിടിക്കാൻ വേണ്ടിയല്ല ദുബൈ പൊലീസ് ഈ വാഹനങ്ങൾ സേനയുടെ ഭാഗമാകുന്നത്.

ഇതിന് പിന്നിൽ മറ്റു ചില ലക്ഷ്യങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടത് ദുബൈ നഗരത്തെ ആധുനികവും ആഡംബരവും നിറഞ്ഞ ഒരു ഭാവി നഗരമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്നതാണ്. ഇതിന് വേണ്ടി ലംബോർഗിനി, ബുഗാട്ടി, ഫെറാരി പോലെയുള്ള കാറുകൾ പൊലീസിന്റെ ഭാഗമാക്കുന്നത്. അപ്പോൾ കൂടുതൽ ലോക ശ്രദ്ധ ലഭിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *