Posted By greeshma venugopal Posted On

യുഎഇയിൽ അനധികൃതമായി കെട്ടിപ്പൊക്കിയ പാർട്ടീഷനുകൾ നീക്കം ചെയ്യണമെന്ന് അധികൃതർ ; ഒരാൾ താമസിക്കുന്ന സ്ഥലത്ത് ആളുകളെ തിങ്ങിപ്പാർപ്പിക്കുന്നത് ഒഴിവാക്കണം

യുഎഇയിൽ അനധികൃതമായി കെട്ടിപ്പൊക്കിയ പാർട്ടീഷനുകൾ നീക്കം ചെയ്ത് വീട്ടുടമസ്ഥർ. അധികൃതരുടെ മുന്നറിയിപ്പിനെ തുടർന്ന് മുറിയിലെ പാർട്ടീഷനുകൾ പൊളിച്ചു മാറ്റുകയായിരുന്നു. ഇതോടെ അനധികൃത പാർട്ടീഷനുകൾക്ക് വൻ പിന്തുണയാണ് വീട്ടുടമകളുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായാണ് ദുബായ് മുനിസിപ്പാലിറ്റി അനധികൃത മുറി പാർട്ടീഷനുകൾക്കെതിരെ കർശനമായ പരിശോധനകൾ നടത്തിയത് തുടർന്ന് നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും പൊളിച്ച് നീക്കാൻ മുന്നറിയിപ്പ് നൽകുകയുമായിരുന്നു. ഫ്ളാറ്റുകളിലും വില്ലകളിലുമെല്ലാം ഒരുമിച്ച് താമസിക്കുന്ന ആളുകൾക്കായി അധികൃതരുടെ അനുമതിയില്ലാതെ മുറികൾ പാർട്ടീഷനുകൾ ചെയ്യാറുണ്ട് എന്നാൽ ഇത്തരം പാർട്ടീഷനുകൾ കെട്ടിടങ്ങളുടെ ഘടനാപരമായ സുരക്ഷയെ ബാധിക്കുമെന്നതാണ് അധികൃതർ ഉന്നയിക്കുന്ന പ്രധാന കാരണം. കൂടാതെ തീപിടുത്തം പോലുള്ള അപകടസാധ്യതകൾ വർദ്ധിപ്പിക്കാനും ഇത് കാരണമാകുമെന്നും അറിയിച്ചു.

ദുബായ് മുനിസിപ്പാലിറ്റി ദുബായ് സിവിൽ ഡിഫൻസ് മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ എന്നിവ സംയുക്തമായി ചേർന്ന് കൊണ്ടാണ് അനധികൃത മുറി പാർട്ടീഷനുകൾക്കെതിരെ കർശന പരിശോധന ആരംഭിച്ചത്. ഈ വർഷം ആദ്യം മുതൽ അനധികൃത പാർട്ടീഷനുകൾ കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനും ശക്തമായ ബോധവൽക്കരണ പരിപാടികളും പരിശോധനകളും നടത്തി വരികയാണ്. ഒരാൾ താമസിക്കുന്ന സ്ഥലത്ത് കൂടുതൽ ആളുകളെ തിങ്ങിപ്പാർപ്പിക്കുന്നത് തീർച്ചയായും സുരക്ഷാഭീഷണി ഉയർത്തുകയും വൈദ്യുതി, ജല ഉപയോഗം വർദ്ധിപ്പിക്കുകയും കെട്ടിടത്തിന്റെ പൊതുവായ അറ്റകുറ്റപ്പണികളെ ബാധിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *