Posted By greeshma venugopal Posted On

ഷാർജയിൽ മാലിന്യ കൂമ്പാരത്തിന് സമീപം എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു ; മാതാപിതാക്കളെ തിരഞ്ഞ് പോലീസ്

അൽ ഖസാമിയ പ്രദേശത്ത് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ആൺകുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മെയ് 6 ന് രാത്രി 10 മണിക്കാണ് കുട്ടിയെ ഉപക്ഷിച്ച നിലയിൽ കണ്ടത്. മുനിസിപ്പൽ ജീവനക്കാരനാണ് മാലിന്യക്കൂമ്പാരത്തിനടുത്തായി ഉപേക്ഷിച്ചിരുന്ന കുഞ്ഞിനെ കാണുന്നത്. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

ഉടൻ തന്നെ ജീവനക്കാരാൻ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി കുഞ്ഞിനെ അൽ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് എട്ട് മാസം പ്രായമുണ്ട്. കുഞ്ഞിനെ ശിശു സംരക്ഷണ സമിതിക്ക് ശിശു സംരക്ഷണ സമിതിക്ക് കൈമാറും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *