Posted By Nazia Staff Editor Posted On

best vaccation places for uae residents;അവധിക്കാലം വരികയാണ്; യുഎഇക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാവുന്ന മികച്ച സ്ഥലങ്ങൾ, ഇതാ

best vaccation places for uae residentsദുബൈ: നബിദിന അവധി വരികയാണ്, ഈ വാരാന്ത്യത്തിൽ യുഎഇയിലെ ധാരാളം താമസക്കാർ ഹ്രസ്വ വിനോദയാത്രകൾ ആസൂത്രണം ചെയ്യുകയാണ്. എന്നാൽ, വിസ രഹിത ലക്ഷ്യസ്ഥാനങ്ങളിൽ ട്രാവൽ ഏജൻസികൾക്ക് വർധിച്ച താൽപ്പര്യം കാണിക്കുന്നുണ്ട്.

മാത്രമല്ല, അവധിക്കാലത്ത് ജോർജിയ പോലുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര ഡിമാൻഡ് വർധിച്ചിട്ടുമുണ്ട്. മനോഹരമായ ഭൂപ്രകൃതിക്ക് പേര് കേട്ട ഈ യൂറോപ്യൻ രാജ്യം, ജോർജിയ നാഷണൽ മ്യൂസിയം, മറ്റ്സ്മിന്ദ പാർക്ക് തുടങ്ങിയ ആകർഷണങ്ങളാൽ കുടുംബങ്ങൾക്ക് വളരെ പ്രിയപ്പെട്ടതാണ്. യുഎഇ നിവാസികൾക്ക് പൊതുവെ വിസ ആവശ്യമില്ലെങ്കിലും, മറ്റ് പല രാജ്യക്കാർക്കും കർശനമായ പ്രവേശന നിബന്ധനകൾ രാജ്യം ഏർപ്പെടുത്തിയിട്ടുണ്ട്. 

യൂറോപ്പ്
ജോർജിയയെ കൂടാതെ, മറ്റൊരു യൂറോപ്യൻ രാജ്യമായ മോണ്ടിനെഗ്രോയും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. ഈ രാജ്യം എല്ലാ പ്രായക്കാർക്കും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്യുന്നു. കുടുംബങ്ങൾക്ക് ദുർമിറ്റോർ മലനിരകൾ ആസ്വദിക്കാം, അല്ലെങ്കിൽ താര ഗോർജിന് മുകളിലൂടെ ഉള്ള സിപ്-ലൈനിംഗ് ആസ്വദിക്കാം. സാധുവായ റെസിഡൻസി വിസയുള്ള യുഎഇക്കാർക്ക് മോണ്ടിനെഗ്രോയിൽ 90 ദിവസം വരെ വിസ ഇല്ലാതെ പ്രവേശിക്കാം.

ഏഷ്യ
ഏഷ്യയിൽ നിന്ന് കുടുംബങ്ങൾക്കിടയിൽ ജനപ്രിയമായി മാറുന്ന ഒരു രാജ്യമാണ് കസാഖ്സ്ഥാൻ. തലസ്ഥാനമായ അൽമാട്ടി, കോക്-ടോബെ ഹിൽ തുടങ്ങിയവ സഞ്ചാരികൾക്ക് മികച്ച അനുഭവം വാ​ഗ്ദാനം ചെയ്യുന്നു. കൂടാതെ, ‘മധ്യ ഏഷ്യയിലെ ഗ്രാൻഡ് കാന്യോൺ’ എന്ന് വിളിക്കപ്പെടുന്ന ചാരിൻ കാന്യോൺ ഹൈക്കിംഗും പ്രധാനപ്പെട്ട ഒരു ആകർഷണമാണ്. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം.

ആഫ്രിക്ക
കെനിയ അടുത്തിടെ എല്ലാ യാത്രക്കാർക്കും വിസ-രഹിത നയം പ്രഖ്യാപിച്ചിരുന്നു. ഇതോടെ, യുഎഇ താമസക്കാർക്ക് കൂടുതൽ ആക്സസ് ചെയ്യാവുന്ന ലക്ഷ്യസ്ഥാനമായി കെനിയ മാറ്റി. വിസ ആവശ്യമില്ലെങ്കിലും, യാത്രക്കാർ യാത്രയ്ക്ക് 72 മണിക്കൂർ മുമ്പെങ്കിലും ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) നേടണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *