
അബുദാബി ബിഗ് ടിക്കറ്റ് ; ഈ മാസം ടിക്കറ്റ് സ്വന്തമാക്കിയാൽ അടുത്ത മാസം നിങ്ങളെ കാത്തിരിക്കുന്ന സമ്മാനങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
അബുദാബി ബിഗ് ടിക്കറ്റ് ജൂൺ മാസത്തെ സമ്മാന തുക പുറത്തുവിട്ടു. 20 മില്യൺ ദിർഹമാണ് സമ്മനമായി ലഭിക്കുക. ജാക്ക്പോട്ടിന് പുറമേ, അഞ്ച് വിജയികൾക്ക് 150,000 ദിർഹം വീതം ലഭിക്കും. കൂടാതെ, ഓരോ ആഴ്ചയിലും നടക്കുന്ന ഇ – നറുക്കെടുപ്പിൽ
20 വ്യക്തികൾക്ക് 50,000 ദിർഹം വീതം ലഭിക്കും. മെയ് 25 ന് മുമ്പ് രണ്ടോ അതിലധികമോ ക്യാഷ് ടിക്കറ്റുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് തത്സമയ നറുക്കെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ കഴിയും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
ജൂൺ 1 ന് ബിഗ് ടിക്കറ്റ് വെബ്സൈറ്റ് തിരഞ്ഞെടുക്കുന്ന നാല് ഭാഗ്യശാലികൾക്ക് 20,000 ദിർഹം മുതൽ 150,000 ദിർഹം വരെ ക്യാഷ് പ്രൈസ് ലഭിക്കും. കൂടാതെ സമ്മാനമായി ബിഎംഡബ്ല്യു M440i അവതരിപ്പിക്കുന്ന ഡ്രീം കാർ പ്രമോഷനും തിരികെ എത്തിയിട്ടുണ്ട്. ഈ നറുക്കെടുപ്പും ജൂൺ 3 ന് നടക്കും. ടിക്കറ്റുകൾ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ സായിദ് ഇന്റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ എയർപോർട്ടിലെയും കൗണ്ടറുകളിൽ നിന്നോ ഓൺലൈനായി വാങ്ങാം.
Comments (0)