
അബുദാബി ബിഗ് ടിക്കറ്റ് ; ഇത് ഭാഗ്യമല്ല, മഹാ ഭാഗ്യം : തിരുവനന്തപുരം സ്വദേശിക്ക് ലഭിച്ചത് 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ്
അബുദാബി ബിഗ് ടിക്കറ്റിന്റെ മഹാഭാഗ്യം ഇത്തവണയും തുണച്ചത് ഇന്ത്യക്കാരെ. ഒന്ന് നേരം ഇരുട്ടി വെളുത്തപ്പോൾ ജീവിതം മാറിമറിഞ്ഞ മനുഷ്യർ.
തിരുവനന്തപുരം സ്വദേശിയായ താജുദീൻ അലിയാർ കുഞ്ഞാണ് ഇത്തവണ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 25 മില്യൺ ദിർഹം വിലയുള്ള ഗ്രാൻഡ് പ്രൈസ് നേടിയത്. ഖത്തറിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിയായ വെങ്കട ഗിരിബാബുവിന് ലഭിച്ചത് പുതിയ റേഞ്ച് റോവർ വേലാർ. ഇതിലും കൂടുതൽ എന്താണ് വേണ്ടത് മലയാളികൾക്കും ഇന്ത്യക്കാർക്കും സന്തോഷിക്കാൻ.
ആന്ധ്രാപ്രദേശിൽ നിന്ന് വിദേശത്തെത്തിയ വെങ്കട ഗിരിബാബു കഴിഞ്ഞ 18 വർഷമായി കുടുംബത്തോടൊപ്പം ഖത്തറിലാണ് താമസം. 50 ഗ്രാഫിക്സ് ഓഫീസറായി ജോലിചെയ്യുന്ന അദ്ദേഹം കഴിഞ്ഞ ആറ് വർഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിൽ പതിവായി പങ്കെടുക്കുന്നുണ്ട്. ആറ് വർഷങ്ങൾക്കിപ്പുറം ഇന്നലെയാണ് ഗിരിബാബുവിന്റെ ജീവിത്തിലേത്ത് പതിയെ നടന്നെത്തിയത്.
വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
ഒരു പുതിയ വാഹനം വാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. ബിഗ് ടിക്കറ്റ് ഒരു കാറുതന്നെ അദ്ദേഹത്തിന് സമ്മാനമായി നൽകി. ഇനിയും ഭാഗ്യം പരീക്ഷണം തുടരുമെന്നും ആദ്ദേഹം പറയുന്നു. എല്ലാവരും ടിക്കറ്റെടുക്കണം. ഒരു ദിവസം, നിങ്ങളുടെ സ്വപ്നവും സാക്ഷാത്കരിക്കപ്പെട്ടേക്കാം. വെങ്കട ഗിരിബാബു പറയുന്നു. ഇനി ജൂൺ 3 ന് നടക്കാനിരിക്കുന്ന റാഫിൾ നറുക്കെടുപ്പിൽ 20 മില്യൺ ദിർഹമാണ് സമ്മാനതുക. ടിക്കറ്റുകൾ സ്വന്തമാക്കാനുള്ള തിരക്കിലാണ് എല്ലാവരും.
Comments (0)