
Big ticket lucky draw: 50000 ദിർഹം എന്ന് കേട്ടപ്പോൾ തന്നെ ഞെട്ടലും സന്തോഷവും എന്നാൽ വിജയിച്ച തുക അതുക്കും മേലെ!!!ബിഗ് ടിക്കറ്റിൽ വിജയിയായ സന്തോഷത്തിൽ മലയാളി
Big ticket lucky draw:അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ ഇലക്ടോണിക് നറുക്കെടുപ്പിൽ വിജയിയായ വിവരം മലയാളിയും മത്സ്യത്തൊഴിലാളിയുമായ സുൽഫിക്കർ പാക്കർകന്റെയെ വിളിച്ച് അറിയിക്കുന്നത് പരിപാടിയുടെ അവതാരകനായ റിച്ചാർഡ് ആണ്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയി ആയെന്നും 150,000 ദിർഹം സമ്മാനം ലഭിച്ചെന്നും റിച്ചാർഡ് ഫോണിലൂടെ പറഞ്ഞപ്പോൾ സുൽഫിക്കർ കേട്ടത് 50,000 ദിർഹം എന്നായിരുന്നു.

തെറ്റായിട്ടാണ് തുക കേട്ടതെങ്കിലും സന്തോഷത്തിന് അതിരില്ലായിരുന്നു. ആശ്ചര്യത്തിൽ വീണ്ടും റിച്ചാർഡിനോട് സുൽഫിക്കർ ചോദിച്ചു 50,000 ദിർഹം തന്നെയാണോ സമ്മാനമെന്ന്. അല്ല, 150,000 ദിർഹമാണെന്ന് റിച്ചാർഡ് തിരുത്തി. ഞെട്ടലോടെ ഒരുപാട് സന്തോഷമായെന്നും വിശ്വസിക്കാനാകുന്നില്ലെന്നും സുൽഫിക്കർ റിച്ചാർഡിന് മറുപടി നൽകി.
അബുദാബിയിൽ 10 വർഷമായി പ്രവാസിയാണ് സുൽഫിക്കർ. 39കാരനായ ഇദ്ദേഹം മൂന്ന് വർഷമായി ബിഗ് ടിക്കറ്റ് എടുത്ത് തന്റെ ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. 12 കൂട്ടുകാരുമായി ചേർന്നാണ് ടിക്കറ്റുകൾ എടുക്കാറുള്ളത്. വിജയിയായ വിവരം റിച്ചാർഡ് വിളിച്ചറിയിച്ചപ്പോൾ താങ്കൾ നല്ലൊരു മീൻപിടുത്തക്കാരനാണോ എന്ന ചോദ്യം കൂടി അദ്ദേഹം സുൽഫിക്കറിനോട് ചോദിച്ചു. അതെ, ഞാൻ നന്നായി മീൻ പിടിക്കാറുണ്ട്, നല്ലൊരു മത്സ്യത്തൊഴിലാളിയാണെന്നും സുൽഫിക്കർ എളിമയോടെ ഉത്തരം നൽകി. സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം തുല്യമായി പങ്കിടാനാണ് സുല്‍ഫീക്കറിന്‍റെ തീരുമാനം. വിജയിയായെന്ന് അറിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും എല്ലാ മാസവും ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരുമെന്നും സുല്‍ഫീക്കര്‍ പറഞ്ഞു.
ഈ ആഴ്ചത്തെ ബിഗ്ടിക്കറ്റ് നറുക്കെടുപ്പിൽ മൂന്ന് ഇന്ത്യൻ പ്രവാസികളാണ് വിജയിച്ചത്. കഴിഞ്ഞ 24 വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന മറ്റൊരു പ്രവാസിയായ സെല്‍വ ജോൺസണാണ് 150,000 ദിര്‍ഹം നേടിയ മറ്റൊരു ഭാഗ്യശാലി. ദുബൈയില്‍ ജോലി ചെയ്യുന്ന എല്‍ദോ തോമ്പ്രയിലും 150,000 ദിര്‍ഹം നേടി.
Comments (0)